Advertisement

റിസോര്‍ട്ടിലെ കയ്യാങ്കളി; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

January 21, 2019
Google News 1 minute Read
congress mla karnataka

കർണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗിനെ ആക്രമിച്ച കേസില്‍ സഹ എംഎല്‍എ ജെ.എന്‍ ഗണേഷിനെതിരെ കേസെടുത്തു. കോണ്‍ഗ്രസ് എംഎല്‍എമ്മാരെ പാർപ്പിച്ചിരിക്കുന്ന ഈഗിള്‍ടണ്‍ റിസോർട്ടില്‍ ഇരുവരും തമ്മില്‍ നടന്ന സംഘർഷത്തില്‍ ആനന്ദ് സിംഗിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗണേഷിനെ പാർട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Read Also: ‘2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടന്നു?’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അതേസമയം, ഇന്ന് ചേരാനിരുന്ന കോണ്‍ഗ്രസ് നിയമ സഭാ കക്ഷി യോഗം നടന്നില്ലെന്നാണ് സൂചന. ബെല്ലാരി മേഖലയിലെ എംഎല്‍എമ്മാരായ ജെ.എന്‍ ഗണേഷ് ബിജെപി നേതൃത്വവുമായി ആശയ വിനിമയം നടത്തിയ കാര്യം ആനന്ദ് സിംഗ് കോണ്‍ഗ്രസ് നേതാക്കളോട് വെളിപ്പെടുത്തിയതാണ് ഇവർ തമ്മിലുള്ള സംഘർഷത്തിന് കാരണമെന്നാണ് സൂചന.

Read Also: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (21-01-2019)

ഇരുവരും നേരത്തെ ബിജെപി നേതാക്കളുമായി ബന്ധം പുലർത്തിയരുന്നു. കുപ്പി കൊണ്ട് അടി കിട്ടിയ ആനന്ദ് സിംഗിന് തലക്കും മുഖത്തിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. തന്നെ കുപ്പി കൊണ്ടും വടി കൊണ്ടും ഗണേഷ് ആക്രമിച്ചുവെന്ന് ആനന്ദ് സിംഗ് പോലീസ് പരാതി നല്‍കിയതിന് പിന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഷയം ആദ്യം മൂടി വെക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. ഇതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.

Read Also: ‘വിടില്ല കോട്ടയം, ഇടുക്കിയും വേണം’; സമ്മര്‍ദ്ദം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് (എം)

അതേ സമയം, കർണാടക നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വിളിച്ച് ചേർത്ത എംഎല്‍എമ്മാരുടെ യോഗം നടന്നില്ലെന്നാണ് സൂചന. എംഎല്‍എമ്മാർ തമ്മിലുള്ള കയ്യാങ്കളി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒപ്പം ലിംഗായത്ത് ആത്മീയാചര്യന്‍ സിദ്ധ ഗംഗ മഠാധിപതി ശിവകുമാർ സ്വാമി മരണ വിവരം അറിഞ്ഞ് നേതാക്കള്‍ അവിടേക്ക് പോയതും യോഗത്തിന് തടസ്സമായി. കഴിഞ്ഞ മൂന്ന് ദിവസമായി കോണ്‍ഗ്രസ് എംഎല്‍എമ്മാർ ഈഗിള്‍ടണ്‍ റിസോർട്ടിലാണ് കഴിയുന്നത്. നാളെ ശിവകുമാർ സ്വാമിയുടെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായതിന് ശേഷമായിരിക്കും പുതിയ സമവായ ചർച്ചകള്‍ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here