Advertisement

ശബരിമല യുവതീപ്രവേശനം; ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കമ്മീഷണര്‍

February 7, 2019
1 minute Read

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ തള്ളി ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. തന്നോട് ആരും വിശദീകരണം തേടിയിട്ടില്ല. സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്നും സുപ്രീം കോടതി വിധി അംഗീകരിച്ച് ദേവസ്വം ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നെന്നും എന്‍.വാസു മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ വിധി അംഗീകരിക്കുന്നുവെന്ന നിലപാട് ദേവസ്വം ബോര്‍ഡ് നേരത്തെയെടുത്തിരുന്നു. നിലപാട് മാറ്റി എന്ന പരാമാര്‍ശം കോടതിയില്‍ ഉണ്ടായിട്ടില്ല. നിലപാട് മാറ്റിയോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചിട്ടില്ലെന്നും എന്‍.വാസു പറഞ്ഞു.കോടതിയിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടോയെന്ന് അറിയില്ലെന്നും കാര്യങ്ങള്‍ പ്രസിഡന്റിനെ അറിയിക്കുമെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി.

Read More:തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പൊട്ടിത്തെറി; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ നിലപാട് മാറ്റിയത് ബോർഡ് പ്രസിഡന്റ് അറിയാതെ

ഇന്നലെ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കവേ യുവതീപ്രവേശനത്തിന് അനുകൂല നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. കോടതിയില്‍ എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും ദേവസ്വം ബോര്‍ഡ് കമ്മീഷണറോട് വിശദീകരണം തേടിയതായും പ്രസിഡന്റ് പത്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ വാദങ്ങള്‍ തള്ളി ദേവസ്വം കമ്മീഷണര്‍ രംഗത്തെത്തിയിരിക്കുന്നത്.

Read More:പ്രതിഷേധം ഭയന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ എത്തിയില്ല

തന്നോട് പറയുകയോ ആലോചിക്കുകയോ ചെയ്യാതെയാണ് ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തതെന്ന് പ്രസിഡന്റ്  പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  പിന്നാലെ തന്നെ മറുപടിയുമായി ദേവസ്വം കമ്മീഷണറും രംഗത്തെത്തിയതോടെ ദേവസ്വം ബോര്‍ഡിലെ പൊട്ടിത്തെറി കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top