എതിർപ്പ് അവഗണിച്ച് 67കാരൻ 24കാരിയെ വിവാഹം കഴിച്ചു: സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികൾ കോടതിയിൽ

ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ച് 67കാരൻ 24 കാരിയെ വിവാഹം കഴിച്ചു. ഇതോടെ ശത്രുതയിലായ ബന്ധുക്കളിൽ നിന്ന് സംരക്ഷണം തേടി ദമ്പതികൾ കോടതിയെ സമീപിച്ചു. ഷംസീറും നവ്പ്രീത് കൗറുമാണ് വിവാഹിതരായത്. ദമ്പതിമാരുടെ ഹർജി പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി പഞ്ചാബ് പോലീസിന് അവർക്ക് സംരക്ഷണം നൽകാൻ നിർദ്ദേശം നൽകി.

ബാലിയാൻ ഗ്രാമത്തിലുള്ള ഷംഷീർ ചണ്ഡീഗഡിലെ ഗുരുദ്വാരയിൽ വെച്ച് ജനുവരിയിലാണ് നവ്പ്രീതിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

Read More : ‘എന്നെ വിവാഹം ചെയ്യാമോ’ ? ക്യാമറയ്ക്ക് മുന്നിൽ രാഹുലിനോട് വിവാഹാഭ്യർത്ഥന നടത്തി ചാനൽ അവതാരിക; വീഡിയോ

ഇതോടെ ബന്ധുക്കൾ ഭീഷണിയുമായി എത്തിയെന്നും തങ്ങൾക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ദമ്പതിമാർ കോടതിയെ സമീപിക്കുകയായിരുന്നു. ദമ്പതിമാർ പ്രായപൂർത്തിയായവരാണെന്നും വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും അതിനാൽ തന്നെ കോടതി ഉത്തരവ് നടപ്പാക്കി ദമ്പതിമാർക്ക് സംരക്ഷണം നൽകുമെന്നും പോലീസ് വ്യക്തമാക്കി.

Read More : പെണ്ണിന് വയസ് 48 ചെക്കന് വയസ്സ് 25.. ആസ്തി 15 കോടി… വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസ് നല്‍കി



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More