രാത്രിയിൽ പിങ്ക് നിറത്തിൽ തിളങ്ങുന്ന പറക്കുന്ന അണ്ണാനെ കണ്ടെത്തി

രാത്രിയിൽ പിങ്ക് നിറത്തിൽ തിളങ്ങുന്ന പറക്കുന്ന അണ്ണാനെ കണ്ടെത്തി. കൈകൾക്കിടയിലുള്ള നേർത്ത തൊലിയുടെ സഹായത്തോടെയാണ് ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ഇത്തരം അണ്ണാന്മാർ പറക്കുന്നത്. അൾട്രാവയലറ്റ് രശ്മിക്കടിയിൽ കാണിച്ചാൽ ഇവ പിങ്ക് നിറത്തിൽ തിളങ്ങുന്നതും കാണാം. ബബിൾ ​ഗം പിങ്ക് നിറത്തിലാണ് ഇവ തിളങ്ങുക.

ഇതോടെ തിളങ്ങാൻ സാധിക്കുന്ന അപൂർവ്വം സസ്തനികളിൽ ഒന്നായി മാറി ഈ അണ്ണാനും. ഫ്ളൂറസൻസ് എന്നാണ് ഈ സവിശേഷത അറിയപ്പെടുന്നത്. ഒരു നിറത്തിലെ വെളിച്ചം ആകിരണം ചെയ്ത് മറ്റൊരു നിറത്തിൽ അത് പുറം തള്ളുന്നതിനെയാണ് ഫ്ലൂറസെൻസ് എന്ന് പറയുന്നത്.

Read More : ഇരട്ടത്തലയുള്ള പാമ്പിനെ കണ്ടെത്തി

തികച്ചും യാദൃശ്ചികമായാണ് ഈ അണ്ണാനെ കണ്ടെത്തിയതെന്ന് പൗല സ്പെയ്ത്ത് ആനിച്ച് പറയുന്നു. നോർത്ത്ലാൻഡ് കോളേജിലെ ബയോളജിസ്റ്റാണ് പൗല. ‘ഫോറസ്ട്രി പ്രൊഫസറായ ജോൺ മാർടിൻ ഒരിക്കൽ വിസ്കോൺസിൻ കാടുകളിലൂടെ അൾട്രാവയലറ്റ് ഫ്ലാഷ് ലൈറ്റ് തെളിയിച്ച് നടക്കുകയായിരുന്നു. ലൈക്കൻസ്, ?ഫം​ഗസ്, ചെടികൾ തവളകൾ എന്നിവയിലെ ഫ്ലൂറസെൻസ് പരിശോധിക്കാനായിരുന്നു ഇത്. അപ്പോഴാണ് പറക്കുന്ന അണ്ണാന്റെ ശബ്ദം അദ്ദേഹം കേൾക്കുന്നത്. ശബ്ദം കേട്ട ഭാ​ഗത്തേക്ക് വെളിച്ചമടിച്ചപ്പോഴാണ് അണ്ണാൻ പിങ്ക് നിറത്തിൽ തിളങ്ങുന്നത് കാണുന്നത്. കാഴ്ച്ച കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു.’ ആനിച്ച് പറയുന്നു.

എന്നാൽ താൻ കണ്ടത് തിളങ്ങുന്ന അണ്ണാനെ തന്നെയാണെന്ന് ഉറപ്പ് വരുത്താൻ അവയെ കുറിച്ച് പഠനം നടത്തി. മിന്നിസോട്ടയിലെ സയൻസ് മ്യൂസിയത്തിലും ചിക്കാ​ഗോയിലെ ഫീൽഡ് മ്യൂസിയത്തിലും അണ്ണാന്മാരുടെ തൊലികൾ പരിശോധിച്ചു. കാട്ടിൽ ജീവിക്കുന്ന ഇനത്തിൽപ്പെട്ട മൂന്ന് പറക്കുന്ന അണ്ണാന്മാരാണ് ഉള്ളത്. ഇതിൽ ഒരു ഇനം പിങ്ക് നിറത്തിൽ തിളങ്ങുമെന്ന് പഠനത്തിൽ കണ്ടെത്തി. ഇതോടെ ഈ ഇനത്തിൽപ്പെട്ട അണ്ണാനെയാണ് താൻ കണ്ടതെന്ന് മാർട്ടിൻ ഉറപ്പ് വരുത്തി. 19 മുതൽ 21 ആം നൂറ്റാണ്ട് വരെ ശേഖരിച്ച അണ്ണാൻ തൊലികളാണ് പഠനത്തിനായി ഉപയോ​ഗിച്ചത്.

Paula

ഇണയെ ആകർഷിക്കാനായിരിക്കണം ഈ പിങ്ക് നിറത്തിലെ പ്രകാശമെന്നാണ് വിർജീനിയ ടെക്ക് യൂണിവേഴ്സിറ്റി വൈൽഡ്ലൈഫ് ബയോളജിസ്റ്റ് കോറിൻ ഡി​ഗിൻസ് പറയുന്നത്. അങ്ങനെയെങ്കിൽ ഇണചേരുന്ന കാലത്ത് ഇത്തരം പ്രവണതകൾ കൂടുതൽ കാണേണ്ടതല്ലേയെന്ന് ആനിച്ച് അഭിപ്രായപ്പെടുന്നു. ഈ അണ്ണാന്മാരുടെ രോമം തിളങ്ങുന്നതിനെ കുറിച്ച് ശാസ്ത്രലോകത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ലോകത്ത് മറ്റേതെങ്കിലും കോണിൽ ഇത്തരം അണ്ണാന്മാരുണ്ടോ എന്ന തിരച്ചിലിലാണ് ഇപ്പോൾ ഇവർ.

Read More : നീലഗിരി വനത്തിൽ അത്യപൂർവ്വ വെള്ളക്കടുവ

Loading...
Top