കുഞ്ഞനന്തന് പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി; സ്വന്തം രാഷ്ട്രീയം കോടതിയില്‍ വേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വിമര്‍ശനം

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന്റെ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമര്‍ശനം. പരോളിലിറങ്ങി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തു. സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കരുതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകനെതിരായ ഹൈക്കോടതിയുടെ വിമര്‍ശനം
ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പി കെ കുഞ്ഞനന്തന്‍ ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞനന്തന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്ന നിലപാട്് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പി കെ കുഞ്ഞനന്തന് പരോള്‍ അനുവദിക്കുന്നതിനെതിരായ വിമര്‍ശം ഹൈക്കോടതി ഇന്നും ആവര്‍ത്തിച്ചു.
കുഞ്ഞനന്തന് മെഡിക്കല്‍ കോളെജില്‍ ചികിത്സ തുര്‍ന്നാല്‍ പോരെയെന്ന് കോടതി ചോദിച്ചു. സഹായം ആവശ്യമെങ്കില്‍ ഒരാളെ അതിനായി നിയോഗിച്ചാല്‍ പോരെയെന്നും കോടതി ആരാഞ്ഞു. ഹര്‍ജി പരിഗണക്കവെ സര്‍ക്കാര്‍ അഭിഭാഷകനെ കോടതി താക്കീത്് ചെയ്തു. പരോളിലിറങ്ങി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന അഭിഭാഷകന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ടി പി വധക്കേസിലെ സെപഷല്‍ പ്രോസിക്യൂട്ടറുടെ വാദത്തില്‍ ഇടപെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചാണ് മറുവാദമുന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച പാര്‍ട്ടിയല്ലേയെന്നും സര്‍ക്കാര്‍ അഭിഭഷകന്‍ ചോദിച്ചു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാഷ്ട്രീയം പറയുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ അഭിഭാഷകനെ കോടതി താക്കീത് ചെയ്തത്. കുഞ്ഞനന്തന് ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നുവെന്നും പരോളിലിറങ്ങി സിപിഐഎം പരിപാടിയില്‍ പങ്കെടുക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ കെ രമ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here