Advertisement

ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ട്വന്‌റി 20 ഇന്ന്

February 8, 2019
1 minute Read

ഇന്ത്യ – ന്യൂസീലന്‍ഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഓക്ക്ലന്‍ഡില്‍ നടക്കും .കഴിഞ്ഞ മത്സരത്തിലേറ്റ കനത്ത തോല്‍വിക്ക് പകരം വീട്ടി പരമ്പരയില്‍ ഒപ്പമെത്താനുള്ള ലക്ഷ്യവുമായാണ് ഇന്ത്യ ഇന്നിറങ്ങുക. ഇന്നത്തെ മത്സരത്തിലും തോറ്റാല്‍ പരമ്പര നഷ്ടമാകും എന്നതിനാല്‍ പൊരിഞ്ഞ പോരാട്ടം ഇന്ത്യയ്ക്ക് പുറത്തെടുത്തേ മതിയാകൂ. ഏകദിന പരമ്പര 3-2 ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായി വെല്ലിങ്ട്ടണില്‍ ആദ്യ ട്വന്റി 20 മത്സരത്തിനിറങ്ങിയ ഇന്ത്യയെ കിവീസ് വമ്പന്‍ മാര്‍ജിനില്‍ മുട്ടുകുത്തിച്ചിരുന്നു.

Read Also: തകര്‍ന്ന വിമാനത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം സലയുടേതെന്ന് സ്ഥിരീകരണം

കോഹ്‌ലി യുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ ടോസ് നേടി കിവിസിനെ ബാറ്റിംഗിന് അയച്ചപ്പോള്‍ തൊട്ടേ ഇന്ത്യയ്ക്ക് പിഴച്ചു. ടിം സീഫര്‍ട്ട് ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു തകര്‍ത്തപ്പോള്‍ വലിയൊരു റണ്‍മലയാണ് കിവീസ് നിര ഇന്ത്യയ്ക്കു മുന്നിലുയര്‍ത്തിയത് .80 റണ്‍സിന്റെ വലിയ പരാജയത്തിന് ശേഷം ഇന്ന് ഓക്ക്ലെന്‍ഡില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് പേടിക്കാന്‍ കാര്യങ്ങള്‍ ഏറെയാണ് .

 

എട്ട് ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടായിട്ടും പിടിച്ച് നില്ക്കാവാതെ കഴിഞ്ഞ മത്സരത്തില്‍ അടിയറവ് പറയേണ്ടി വന്ന ബാറ്റിംഗ് നിരക്ക് ഫോം കണ്ടെത്തല്‍ തന്നെയാകും പ്രധാന വെല്ലുവിളി .ഇന്ന് വിജയിച്ച് ക്യാപ്റ്റന്‍ എന്ന നിലയില്‍ ന്യൂസിലാന്‍ഡ് മണ്ണില്‍ ആദ്യ 20-20 ജയം സ്വന്തമാക്കുന്ന താരമെന്ന ചരിത്ര സൃഷ്ടിക്കാനാകും രോഹിത് ശര്‍മ്മയുടെയും ശ്രമം .ഈ മത്സരത്തില്‍ ജയിച്ച് 20-20 പരമ്പര സ്വന്തമാക്കാനാകും ന്യൂസീലന്‍ഡും ഇറങ്ങുക.

വലിയ സ്‌കോറിനെ പിന്തുടര്‍ന്ന് ജയിക്കുക ദുഷ്‌ക്കരമായ ഏദന്‍പാര്‍ക്ക് മൈതാനത്ത് ടോസ് നിര്‍ണായകമാകുമെന്നുറപ്പാണ്. കൂറ്റനടിക്കാരുടെ മികവാണ് ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിന് മേല്‍ക്കൈ നല്‍കുന്ന പ്രധാന ഘടകം. തുടര്‍ച്ചയായി പന്ത് അതിര്‍ത്തിക്കപ്പുറം കടത്താന്‍ കെല്‍പ്പുള്ള ടിം സീഫെര്‍ട്ട്, ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, കോളിന്‍ മണ്‍റോ തുടങ്ങിയവരാണ് ട്വന്റി 20 യില്‍ കിവീസിന്റെ തുറുപ്പുചീട്ടുകള്‍.

Read Also : ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് മെഡല്‍ തിരികെ നല്‍കാനൊരുങ്ങി 83 കായിക താരങ്ങള്‍

ഇവരെ തുടക്കത്തിലേ തളയ്ക്കാനായാല്‍ ഇന്ത്യയ്ക്ക് കളി വരുതിയിലാക്കാം. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാകും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുകയെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top