Advertisement

ഇടക്കാല സിബിഐ ഡയറക്ടർ ആയിരുന്ന നാഗേശ്വര റാവുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഇടങ്ങളിൽ റെയ്ഡ്

February 8, 2019
Google News 1 minute Read
raid in nageswara rao office

ഇടക്കാല സിബിഐ ഡയറക്ടർ ആയിരുന്ന നാഗേശ്വര റാവുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഇടങ്ങളിൽ കൊൽക്കത്ത പോലീസ് റയ്ഡ്. കൊൽക്കത്തയിലും റാവുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സാൾട്ട് ലെയ്ക്കിലുളള കമ്പനി അഞ്ചെല മർക്കന്റയിലുമാണ് റെയ്ഡ്.

റെയ്ഡിൽ ലഭിച്ച വിവരങ്ങളെ കുറിച്ച് കൊൽക്കത്ത പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് അഞ്ചെല മർക്കന്റയിലിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

Read Moreകൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി

കൊൽക്കത്തയിൽ സിബിഐ-പോലീസ് പോര് ഉടലെടുത്ത സമയമാണ് റെയ്ഡ് എന്നത് സ്ഥിതി സങ്കീർണമാക്കുന്നു.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സിബിഐ നീക്കമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇതിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി ഞായറാഴ്ച രാത്രി മുതൽ കൊൽക്കത്തയിൽ ധർണ്ണ ആരംഭിച്ചിരുന്നു.

Read More : പുതിയ സിബിഐ ഡയറക്ടറായി റിഷി കുമാർ ശുക്ല ചുമതലയേറ്റു

ഭരണഘടനാ സംവിധാനത്തേയും ഫെഡറൽ വ്യവസ്ഥയേയും തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി മമത ആരോപിച്ചിരുന്നു. അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി നടപടി ധാർമ്മിക വിജയമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുകയോ വലിച്ചിഴക്കുകയോ ചെയ്യരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ ഹർജിയിൽ രാജീവ് കുമാറിന് നോട്ടീസ് നൽകാനാണ് കോടതിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here