Advertisement

യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ധാരണ; സിപിഎം- ബിജെപി ചര്‍ച്ച നടന്നതായി ചെന്നിത്തല

February 8, 2019
Google News 1 minute Read

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് ബി.ജെ.പി. യെ വിജയിപ്പിക്കാനാനുള്ള തന്ത്രമാണ് സി.പി.എം. കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇതിന്റെ ഭാഗമായി ബിജെപിയുമായി സി.പി.എം. നേതാക്കള്‍  ആദ്യ ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ പാര്‍ലമെന്ററില്‍ കുറയ്ക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലെ സിപിഎമ്മും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കുകയാണ്. രണ്ടു പേരുടെയും ലക്ഷ്യം ഒന്നായതു കൊണ്ടുതന്നെ രണ്ടു പേരും കൂടിച്ചേര്‍ന്ന് യു.ഡി.എഫിനെ തോല്‍പ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേരള ജനത ഇതു മനസ്സിലാക്കും.

Read Also: ‘കത്തില്‍ പറയുന്നത് വിലയെക്കുറിച്ചല്ല’; റഫാലില്‍ വിശദീകരണവുമായി പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍

മതന്യൂനപക്ഷങ്ങടങ്ങുന്ന ജനസമൂഹത്തെ നാലരവര്‍ഷമായി പീഢിപ്പിച്ചു കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് യു.ഡി.എഫിന്റെ ഏകലക്ഷ്യം.പരസ്യമായി ബി.ജെ.പി.ക്കെതിരെ സംസാരിക്കുകയും രഹസ്യമായി ധാരണയുണ്ടാക്കുകയും ചെയ്യുന്ന സി.പി.എം. നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല  പറഞ്ഞു.

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളില്‍; തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കും

കോണ്‍ഗ്രസിന്റെ ദുര്‍ബലപ്പെടുത്തി ബി.ജെ.പി. യെ ശക്തിപ്പെടുത്തുകയാണ് സി.പി.എമ്മിന്റെ അജണ്ട. നരേന്ദ്രമോദി ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രിയായി മാറിക്കഴിഞ്ഞു. നരേന്ദ്രമോദിയെ താഴെയിറക്കാന്‍ സാധിക്കുന്നത് കോണ്‍ഗ്രസിനും കേരളത്തില്‍ യു.ഡി.എഫിനുമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here