Advertisement

 സംസ്ഥാനത്ത്‌ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ക്കുള്ള നടപടികള്‍ ആരംഭിച്ചു

February 8, 2019
Google News 1 minute Read

2010 മുതല്‍ മുടങ്ങിക്കിടക്കുന്ന സ്പോട്സ് ക്വാട്ട നിയമനങ്ങള്‍ക്കായുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു. മെയിന്‍ ലിസ്റ്റിലും റിസര്‍വ് ലിസ്റ്റിലുമായി 409 പേരടങ്ങുന്നതാണ് റാങ്ക് പട്ടിക. പ്രതി വര്‍ഷം 50 പേരെന്ന നിലയില്‍ 2010- 2014 കാലയളവില്‍ 250 പേരെയാണ് നിയമിക്കേണ്ടത്. ഒരു തസ്തികയില്‍ ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി ആര്‍ ശ്രീജേഷിന് നേരത്തെ നിയമനം നല്‍കി. മറ്റൊരു തസ്തികയില്‍ നിയമനം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ മാറ്റിവച്ചു. ശേഷിക്കുന്ന 248 നിയമനങ്ങള്‍ രണ്ട് മാസത്തിനകം ആരംഭിക്കും.

റാങ്ക് പട്ടിക സ്‌പോട്‌സ് കൗണ്‍സിലിന്റെയും കായിക വകുപ്പ് ഡയറക്ടറേറ്റിന്റെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഓരോ വര്‍ഷത്തെയും പട്ടിക പ്രത്യേകമയാണ് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിഗതം, ടീമിനം എന്നിങ്ങനെ പട്ടികയില്‍ വേര്‍തിരിവുണ്ട്. വ്യക്തിഗത ഇനങ്ങളില്‍ നിന്നുള്ള 25 പേര്‍ക്കും ടീമിനങ്ങളില്‍നിന്നുള്ള 25 പേര്‍ക്കുമാണ് ഓരോ വര്‍ഷവും ജോലി നല്‍കുക. അന്താരാഷ്ട്ര, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളില്‍ മികവു കാട്ടിയവരില്‍ നിന്ന് ലഭിച്ച അപക്ഷയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here