മകളുടെ വിവാഹം ക്ഷണിക്കാന്‍ സ്റ്റൈല്‍ മന്നനെത്തി; ആലിംഗനത്തോടെ സ്വീകരിച്ച് കമല്‍ ഹാസന്‍

തമിഴ് സിനിമയുടെ ആവേശമാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ ഹാസനും. ഇരുവരുടേയും രാഷ്ട്രീയ പ്രവേശനം ഒരു സമയത്ത് ഏറെ ചര്‍ച്ചയായിരുന്നു. കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ 2017 ഡിസംബറില്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ഇരുവരുടേയും വീണ്ടുമുള്ള ഒത്തുചേരലാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. മകള്‍ സൗന്ദര്യയുടെ വിവാഹം ക്ഷണിക്കാന്‍ എത്തിയ രജനീകാന്തിനെ ആശീര്‍വദിച്ച് കെട്ടിപ്പിടിച്ചാണ് കമല്‍ ഹാസന്‍ സ്വീകരിച്ചത്.

സംവിധായക കൂടിയായ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ വിവാഹം ഫെബ്രുവരി 11 നാണ്. വ്യവസായിയും നടനുമായ വൈശാഖന്‍ വനന്‍ഗമുടിയാണ് വരന്‍. വിവാഹം ഗംഭീരമാക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. ചെന്നൈയിലാണ് വിവഹം തീരുമാനിച്ചിരിക്കുന്നത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്നായിരുന്നു കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, എവിടെ നിന്നാകും ജനവിധി തേടുകയെന്ന് കമല്‍ വ്യക്തമാക്കിയിരുന്നില്ല. മോശമായ ഗ്രൂപ്പുമായി സഖ്യത്തില്‍ ഏര്‍പ്പെടാനില്ലെന്നും കമല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജനീകാന്ത് കമലിനെ കാണാനെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന കമലിന് സ്റ്റൈല്‍ മന്നന്‍ പിന്തുണ പ്രഖ്യാപിച്ചോ എന്ന കാര്യം വ്യക്തമല്ലനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More