ലുട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല; ഡിങ്കിനി ലുട്ടാപ്പിയെ സഹായിക്കാനെത്തിയ കഥാപാത്രം മാത്രം

കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടേയും പ്രിയ കഥാപാത്രമാണ് ബാലരമയിലെ ലുട്ടാപ്പി. ലുട്ടാപ്പിയെ ഒതുക്കി മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബാലരമ ഒരുങ്ങിയതോടെ ലുട്ടാപ്പി ഫാന്‍സ് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഒത്തുകൂടി. ചര്‍ച്ച ചൂടുപിടിച്ചതോടെ സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പി തുടങ്ങിയ ക്യാംപെയ്‌നുകള്‍ക്ക് ലുട്ടാപ്പി ഫാന്‍സ് തുടക്കമിട്ടു. ഇത് ചൂടുപിടിച്ചതോയെ ലൂട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണിച്ച് ബാലരമക്ക് രംഗത്തുവരേണ്ടി വന്നു.

ലുട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ലുട്ടാപ്പിയെ സഹായിക്കാന്‍ പുതിയൊരു കഥാപാത്രം വരുന്നതേയുള്ളൂവെന്നും മനോരമയിലെ ജീവനക്കാരനായ കെ ടോണി ജോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ലുട്ടാപ്പിക്ക് വേണ്ടി ബാലരമ കൂടുതല്‍ പേജുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും ടോണി കുറിച്ചു.

മായാവി എന്ന ചിത്രകഥാ പരമ്പരയില്‍ ലുട്ടാപ്പിയോടൊപ്പം ഡിങ്കിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ബാലരമ പുലിവാല് പിടിച്ചത്. ‘മായാവിക്ക് പുതിയ എതിരാളി, ഇതേക്കുറിച്ച് അറിയാന്‍ പുതിയ ബാലരമ കാണൂ എന്ന് പറഞ്ഞ് ബാലരമയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഒരു പോസ്റ്റിട്ടിരുന്നു.

ഡിങ്കിനി എന്ന കഥാപാത്രം വന്നതോടെ ലുട്ടാപ്പിയെ ഒഴിവാക്കിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി സേവ് ലുട്ടാപ്പി ക്യാംപെയ്‌ന് തുടക്കമിട്ടു.

കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ല, സ്മരണ വേണം സ്മരണ തുടങ്ങി സേവ് ലുട്ടാപ്പി ഹാഷ് ടാഗ് ക്യാംപെയിനില്‍ പോസ്റ്റുകള്‍ നിറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More