കേരളത്തിൽ ബിജെപി നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു; ശ്രീധരൻ പിള്ളയ്ക്ക് പാർട്ടിയെ നയിക്കാനാകുന്നില്ല : പിപി മുകുന്ദൻ

കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍. ശ്രീധരന്‍പിള്ളയ്ക്ക് പാര്‍ട്ടിയെ നയിക്കാനാകുന്നില്ല. ശബരിമല വിഷയം വോട്ടായി മാറില്ലെന്നും പി.പി. മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
രൂക്ഷമായ വിമര്‍ശനമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പി.പി.മുകുന്ദന്‍ നടത്തിയത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതിലും പാര്‍ട്ടിയെ കെട്ടുറപ്പോടെ നയിക്കുന്നതിലും ശ്രീധരന്‍പിള്ള പരാജയപ്പെട്ടു. അതിനാല്‍ പാര്‍ട്ടിയില്‍ ഉടന്‍ പുനഃക്രമീകരണം ഉണ്ടാകണമെന്നും പി.പി.മുകുന്ദന്‍ ആവശ്യപ്പെട്ടു.
Read More : ഉയരങ്ങളിൽ എത്തുമ്പോൾ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്; സുരേഷ് ഗോപിയെ വിമർശിച്ച് ശ്രീധരൻ പിള്ള
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കരുതുന്നില്ല. ശബരിമല വിഷയവും നാമജപത്തിലെ ജന പങ്കാളിത്തവും വോട്ടായി മാറില്ല. ബിഡിജെഎസ് വന്നത് കൊണ്ട് ഈഴവ സമുദായം വോട്ട് ചെയ്യണമെന്നില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി.
Read More : അയ്യപ്പ ഭക്തരുടെ മനസിനാണ് മുറിവേറ്റത് :പിഎസ് ശ്രീധരൻപിള്ള
കുമ്മനം രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന് കരുതുന്നില്ല. വന്നാല്‍ ഉള്ള വില കൂടി പോകും. തനിക്ക് പാര്‍ട്ടി ചുമതല നല്‍കുമെന്നെ കരുതുന്നില്ലെന്നും തന്റെ വരവ് തടയാന്‍ ശ്രമം നടക്കുന്നതായും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here