തൃണമൂൽ കോൺഗ്രസ് എംഎൽഎ വെടിയേറ്റ് മരിച്ചു

തൃണമൂൽ കോൺഗ്രസ് എംഎൽഎ വെടിയേറ്റ് മരിച്ചു. എംഎൽഎ സത്യജിത്ത് ബിശ്വാസാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം. പ്രദേശത്ത് നടന്ന സരസ്വതി പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എംഎൽഎയ്ക്ക് വെടിയേറ്റത്.
37 കാരനായ ബിശ്വാസ് കൃഷ്ണഗഞ്ജിലെ എംഎൽഎയാണ്. മന്ത്രി രത്‌ന ഘോഷിനും, തൃണമൂൽ ജില്ലാ പ്രസിഡന്റായ ഗൗരിശങ്കർ ദത്തയ്ക്കും ഒപ്പം പരിപാടിയിൽ പങ്കെടുക്കവെയാണ് വെടിയേറ്റത്.
Read More : ബംഗാളിലെ തൃണമൂൽ ഓഫീസിൽ സ്‌ഫോടനം
ക്ലോസ് റേഞ്ചിൽ നിന്നാണ് വെടിയേറ്റിരിക്കുന്നത്. എംഎൽഎയുടെ നേർക്ക് തുരുതുരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അതേസമയം, സംഭവത്തിന് പിന്നിൽ ബിജെപിയെന്ന് തൃണമൂൽ ആരോപിച്ചു. എന്നാൽ ബിജെപി സംസ്ഥാന ്ധ്യക്ഷൻ ദിലീപ് ഘോഷ് ആരോപണം നിഷേധിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ദിലീപ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here