മലബാര്‍ ഗോൾഡ് ആന്റ് ഡയമണ്ടിന്റെ പുതിയ രണ്ട് ഷോറൂമുകള്‍ സൗദിയില്‍ പ്രവര്ത്തനം ആരംഭിച്ചു

മലബാര്‍ ഗോൾഡ് ആന്റ് ഡയമണ്ടിന്റെ പുതിയ രണ്ട് ഷോറൂമുകള്‍ സൗദിയില്‍ പ്രവര്ത്തനം ആരംഭിച്ചു. ജിദ്ദയിലും മദീനയിലും പുതിയ ഷോറൂമുകള്‍ തുറന്നതോടെ സൗദിയില്‍ ഗ്രൂപ്പിന് പതിനാല് ശാഖകള്‍ ആയി.
മലബാർ ഗോൾഡ് ആന്റ് ഡയമണ്ടിന്റെ രണ്ട് പുതിയ ഷോറൂമുകള്‍ ആണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സൗദിയില്‍ തുറന്ന് പ്രവര്ത്തയനം ആരംഭിച്ചത്. ജിദ്ദയുടെ ഹൃദയകേന്ദ്രമായ ബലദില്‍ സൗദിയിലെ പതിമൂന്നാമത്തെയും മദീനയില്‍ മസ്ജിദുന്നബവിയുടെ പതിനേഴാം നമ്പര്‍ ഗേറ്റിനു സമീപത്ത് പതിനാലാമത്തെയും ശാഖകള്‍ ഗ്രൂപ്പ് ചെയര്മാന്‍ എം.പി അഹമദ് ഉദ്ഘാടനം ചെയ്തു. സ്വദേശികളും വിദേശികളും ഉള്പ്പെരടെ നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. സൗദിയിലെ പുതിയ സാമ്പത്തിക പരിഷ്കരണ പദ്ധതികളില്‍ ഗ്രൂപ്പ് പങ്കാളിയാകുമെന്ന് എം.പി അഹമദ് പറഞ്ഞു.
Read More : മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളെ പിടികൂടി
ഉത്ഘാടനത്തോടനുബന്ധിച്ച് മുവ്വായിരം റിയാലിന്റെ ഡയമണ്ട് പര്ച്ചേ സിന് ഒരു ഗോള്ഡ്ന കോയിന്‍ സമ്മാനം ലഭിക്കും. പത്ത് രാജ്യങ്ങളിലായി ഇരുനൂറ്റിയമ്പത് ഷോറൂമുകള്‍ ആണ് മലബാര്‍ ഗോള്ഡ്് ആന്ഡ്ഗ ഡയമണ്ടിനുള്ളത്. ഗ്രൂപ്പ് കോ-ചെയര്മാളന്‍ പി എ ഇബ്രാഹീം ഹാജി, മുഹമ്മദ് വാസിം ഖഹ്ത്താനി, ഇന്റര്നാഷണല്‍ ഒപറേഷന്സ്ി എം.ഡി ഷംലാല്‍ അഹമദ്, എക്സിക്യുട്ടീവ് ഡയരക്ടര്‍ കെ.പി അബ്ദുസലാം, സൗദി റീജിയണല്‍ ഡയരക്ടര്‍ അബ്ദുല്‍ ഗഫൂര്‍ എടക്കുനി തുടങ്ങിയവര്‍ സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here