Advertisement

ചികിത്സ കഴിഞ്ഞ് അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചെത്തി

February 9, 2019
Google News 1 minute Read

വൃക്കസംബന്ധമായ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചെത്തി. നാട്ടില്‍ തിരിച്ചെത്തിയതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.

വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ അരുണ്‍ ജെയ്റ്റ്‌ലി ജനുവരിയിലാണ് വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയത്. ബജറ്റ് അവതരണത്തിന് മുന്‍പ് തിരിച്ചെത്താമെന്നാണ് കരുതിയിരുന്നെങ്കിലും ചികിത്സ നീളുകയായിരുന്നു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം ബജറ്റ് അവതരിപ്പിച്ചത്.

മുന്‍പ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സ തേടിയ അരുണ്‍ ജെയ്റ്റ്‌ലിയെ 2018 മെയ് 14 ന് വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here