Advertisement

ബുള്ളറ്റ് വാങ്ങിക്കാം; ആ വൃത്തികെട്ട വണ്ടി വേണ്ട, അച്ഛന്‍ ഒറക്കമിളച്ച് നന്നാക്കിയ വണ്ടിയല്ലേ, കൊടുക്കണ്ട

February 10, 2019
Google News 0 minutes Read

വണ്ടികളോട് അതിന്റെ ഉടമസ്ഥര്‍ക്ക് മാത്രമല്ല ആത്മ ബന്ധം. അതില്‍ സഞ്ചരിക്കുന്നവര്‍ക്ക് കൂടിയാണ്. അച്ഛന്റെ ബൈക്ക് വില്‍ക്കാന്‍ സമ്മതിക്കാതെ ഈ മകള്‍ കരഞ്ഞ് കൊണ്ട് പറയുന്ന ഓരോ വാക്കും ഈ കുഞ്ഞിന്റെ വണ്ടിയോടുള്ള ആത്മ ബന്ധമാണ് കാണിക്കുന്നത്. അച്ഛന്‍ ഉറക്കമിളച്ച് നന്നാക്കിയതല്ലേ എന്നൊക്കെ ചെറിയ ചെറിയ കാരണങ്ങളാണ് നിരത്തുന്നതെന്ന് തോന്നിപ്പോകാം. എന്നാല്‍ ആ കുഞ്ഞ് വാക്കുകളുടെ ആഴം വളരെ വലുതാണെന്ന് തിരിച്ചറിയാന്‍ ഈ വീഡിയോ ഹൃദയം കൊണ്ട് കേട്ടാല്‍ മതി. വീഡിയോയ്ക്ക് പുറകില്‍ കേള്‍ക്കുന്ന സ്ത്രീ ശബ്ദം അലോസരപ്പെടുത്തിയേക്കാം.. എങ്കിലും കുഞ്ഞിന്റെ നിഷ്കളങ്കത നിങ്ങളുടെ ആര്‍ദ്രതയെ തൊടും ഉറപ്പ്!!

പൈസകൊടുത്ത് ശരിയാക്കിയല്ലേ? പപ്പ ഉറക്കമില്ലാതെ ഒപ്പമിരുന്ന് ശരിയാക്കിയല്ലേ….. പിന്നെന്തിന് കൊടുക്കണം.എന്നൊക്കയാണ് കുഞ്ഞിന്റെ ചോദ്യം. ബുള്ളറ്റ് വാങ്ങിക്കാമെന്ന് അച്ഛന്‍ പറയുന്നുണ്ടെങ്കിലും ആ വൃത്തികെട്ട വണ്ടി വേണ്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here