ജോയ് ചെമ്മാച്ചേല്‍ നിര്യാതനായി

സാമൂഹ്യ സാസ്‌കാരിക രംഗത്തും കലാരംഗത്തും എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്ന ജോയ് ചെമ്മാച്ചേല്‍ (ജോയി ലൂക്കോസ്-55) നിര്യാതനായി.
കോട്ടയം സി.എം.എസ്. കോളജില്‍ മാഗസിന്‍ എഡിറ്ററായിരുന്ന ജോയി ചെമ്മാച്ചേല്‍ ഇല്ലിനോയി മലയാളീ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. രണ്ടു തവണ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു. ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റും കെ സി സി എന്‍ എ യുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ആയിരുന്നു. ഫൊക്കാന വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ഫോമാ സമ്മേളനത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.
കോട്ടയത്തിനടുത്തു നീണ്ടൂരില്‍ സ്ഥാപിച്ച ജെ.എസ്. ഫാം കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാം ആയി കൈരളി ടി വി തിരഞ്ഞെടുത്തിരുന്നു. കൃഷിയും മല്‍സ്യം വളര്‍ത്തലും അടക്കം ഫാമിലെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ ആയിരക്കണക്കിനാളുകള്‍ നിത്യേന ഇപ്പോഴും എത്തുന്നു. നീണ്ടൂര്‍ പരേതരായ ലൂക്കോസ്- അല്ലി ടീച്ചര്‍ ദമ്പതികളുടെ പുത്രനാണ്. ഭാര്യ ഷൈല കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: ലൂക്കസ്, ജിയോ, അല്ലി, മെറി
സഹോദരങ്ങള്‍ മോളി (ഷിക്കാഗോ), മത്തച്ചന്‍ (ഷിക്കാഗോ), ബേബിച്ചന്‍ (നീണ്ടൂര്‍), ലൈലമ്മ (ന്യൂജേഴ്‌സി), സണ്ണിച്ചന്‍ (ഷിക്കാഗോ), ലൈബി (ഷിക്കാഗോ),തമ്പിച്ചന്‍ (ഷിക്കാഗോ), ലൈന (ഫ്‌ളോറിഡ), പരേതനായ ഉപ്പച്ചന്‍.
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരിസ് ക്‌നാനായ പള്ളികളുടെ ട്രസ്റ്റി, റോമില്‍ നടന്ന ക്‌നാനായ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here