Advertisement

വാലന്റൈൻസ് ദിനം ആഘോഷിക്കുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ പകർത്താൻ 250 പ്രവർത്തകരെ നിയോഗിച്ച് ബജ്രംഗ് ദൾ

February 12, 2019
Google News 2 minutes Read
250 barjrang dal activists to be deployed on valentines day

വാലന്റൈൻസ് ദിനത്തിൽ ‘മോശം പ്രവർത്തികളിൽ’ മുഴുകുന്നവരുടെ ദൃശ്യങ്ങൾ പകർത്താൻ 250 പ്രവർത്തകരെ നിയോഗിച്ച് ബജ്രംഗ് ദൾ. ‘നീതിക്ക്’ നിരക്കാത്തതൊന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് ഇതെന്നാണ് വിശദീകരണം.

ഡെഹറാഡൂൺ നഗരത്തിലുടനീളം 250 ഓളം  പ്രവർത്തകരെയാണ് ഇതിനായി നിയോഗിക്കുകയെന്ന് ഡെഹറാഡൂൺ യൂണിറ്റിന്റെ കൺവീൻ വികാസ് വർമ പറയുന്നു. പൊതുമധ്യത്തിൽ ‘കൂടുതൽ അടുത്തിടപഴകുന്ന’ ദമ്പതികളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനൊപ്പം സ്ത്രീകളെ ശല്യം ചെയ്യുന്നവരുടെ ദൃശ്യങ്ങളും  ഇവർ പകർത്തി പോലീസിന് കൈമാറും.

Read Moreശ്രീകൃഷ്ണ ജയന്തി ഭാരതീയ പ്രണയദിനമായി പ്രഖ്യാപിക്കണം

പോലീസിൽ പരാതി പറഞ്ഞാൽ തങ്ങൾ ഇല്ലാ വചനം പറയുകയാണെന്നും ഒടുക്കം തങ്ങൾ അവരെയാണ് ഉപദ്രവിച്ചതെന്ന് വരുത്തി തീർക്കുകയും ചെയ്യും. ഇതിനാണ് ഇത്തവണ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ സഹിതം തങ്ങൾ പോലീസിനെ സമീപിക്കുന്നത്. സാധാരണ ദമ്പതികളെ തങ്ങൾ ആക്രമിക്കില്ലെന്നും ‘കൂടുതൽ അടുത്തിടപഴകുന്ന’വരെ മാത്രമേ ഉപദ്രവിക്കുകയുള്ളുവെന്നും വർമ്മ പറയുന്നു.

Read More : മൃഗങ്ങളും തമ്മിൽ തമ്മിൽ പറയാറുണ്ട് ‘ഐ ലവ് യു’ എന്ന് !

മുഖം ബ്ലർ ചെയ്യുകയോ കാലുകളുടെ മാത്രം ദൃശ്യങ്ങൾ പകർത്തുകയോ ചെയ്യുകയുള്ളുവെന്നും വർമ പറയുന്നു. ബജ്‌റംഗ് ദളിനെയോ മറ്റ് സംഘടനകളെയോ യാതൊരുവിധ സദാചാര പോലീസിങ്ങിനും തങ്ങൾ അനുവദിക്കില്ലെന്നും വർമ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here