Advertisement

അഗസ്റ്റ വെസ്റ്റ്ലാന്‍റ് ; രാജീവ് സക്സേനയെ ഫെബ്രുവരി 18 വരെ ജ്യുഡീഷ്യൻ കസ്റ്റഡിയിൽ വിട്ടു

February 12, 2019
Google News 1 minute Read
അഗസ്റ്റ വെസ്റ്റലാന്‍റ് അഴിമതി കേസിൽ രാജീവ് സക്സേനയെ ഫെബ്രുവരി പതിനെട്ടു വരെ ജ്യുഡീഷ്യൻ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൌസ് കോടതിയുടേതാണ് ഉത്തരവ്. സക്സേനയുടെ പുതിയ മെഡിക്കല്‍ റിപ്പോർട്ട് നാളെ സമർപിക്കാൻ കോടതി എയിംസിനോട് ആവശ്യപെട്ടു. അതിനിടെ കേസിലെ മുഖ്യപ്രതികളൊലൊരാളായ ക്രിസ്റ്റ്യൻ മിഷേലിന്റെ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. ജാമ്യാപേക്ഷയിൽ സി ബി ഐ യും എൻഫോർസ്മെന്റ് ഡയറക്ടറേറ്റും ഇന്ന് കോടതിയില്‍ മറുപടി നൽകി. ജാമ്യാപേക്ഷയെ രണ്ട് അന്വേഷണ ഏജൻസികളും ശക്തമായി എതിർത്തു.
റഫാല്‍ ഇടപാടില്‍ അനുദിനം കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയും പ്രധാനമന്ത്രിയിലേക്ക് വരെ ആരോപണങ്ങള്‍ നീളുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. 2010ല്‍ യു.പി.എ ഉണ്ടായക്കിയ കരാര്‍ 2013 ഫെബ്രുവരിയില്‍ തന്നെ വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. 2014ല്‍ അഗസ്റ്റ വെസ്റ്റ്ലാന്റിനെയും ഫിന്‍മെക്കാനിക്കയെയും ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയും ചെയ്തു.
എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇരു കമ്പനികള്‍ക്കുമുള്ള നിരോധനം പിന്‍വലിച്ചു. മാത്രമല്ല ഇന്ത്യന്‍ റോട്ടോര്‍ ക്ലാഫ്റ്റ് ലിമിറ്റഡ്-അഗസ്റ്റ-ടാറ്റ കൂട്ടുകെട്ടില്‍ നിരീക്ഷ ഹെലികോപ്ടര്‍ നിര്‍മ്മാണത്തിനും അംഗീകാരം നല്‍കി. 100 നാവിക സേന ഹെലികോപ്ടറുകളുടെ ലേലത്തിലും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യിലും ഭാഗമാകാനും അഗസ്തയെ അനുവദിച്ചിരുന്നു. ഇത്തരത്തില്‍ അഗസ്തയുടെ സംരക്ഷകനും ഗുണഭോക്താവും ആയിരിക്കെ സ്വന്തം കുറ്റം മറക്കാന്‍ ഒച്ചവക്കുകയാണ് മോദി എന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here