Advertisement

അഖിലേഷ് യാദവിനെ ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞു; പിന്നില്‍ യോഗി ആദിത്യനാഥെന്ന് വിമര്‍ശനം

February 12, 2019
Google News 6 minutes Read

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞു. തിങ്കളാഴ്ച ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തിലാണ് സംഭവം. അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുെട സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു അഖിലേഷ്.

യോഗി സര്‍ക്കാര്‍ ഇടപെട്ടാണ് വിമാനത്താവളത്തില്‍ തന്നെ തടഞ്ഞതെന്ന് അഖിലേഷ് ആരോപിച്ചു. അതേസമയം, അഖിലേഷിന്റെ യാത്രയെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചില്ലെന്നായിരുന്നു എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ കെ ശര്‍മ്മ പ്രതികരിച്ചത്. അലഹബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നേതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നതിനെ യോഗി സര്‍ക്കാര്‍ ഭയപ്പെട്ടുവെന്ന് അഖിലേഷ് പറഞ്ഞു. അതുകൊണ്ടാണ് തന്നെ തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്ന ചിത്രം അഖിലേഷിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു. സംഭവം ഉത്തര്‍പ്രദേശ് നിയമസഭയില്‍ വലിയ ചലനങ്ങള്‍ക്കിടയാക്കി. സമാജ്‌വാദിയുടെ ദേശീയ നേതാവിനെ വിമാനത്താവളത്തില്‍ തടഞ്ഞതിനെ ചോദ്യോത്തരവേളയില്‍ അണികള്‍ ചോദ്യം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here