Advertisement

‘സത്യമേവ ജയതേ പുറത്ത് മാത്രം, കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാൻ കേന്ദ്രം വഖ്ഫ് ബിൽ കൊണ്ടുവന്നു’; അഖിലേഷ് യാദവ്

April 2, 2025
Google News 2 minutes Read

കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാൻ കേന്ദ്രം വഖ്ഫ് ബിൽ കൊണ്ടുവന്നുവെന്ന് സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് ലോക്സഭയിൽ. ബിജെപി പുതിയ ബിൽ കൊണ്ടുവരുമ്പോഴെല്ലാം അത് കേന്ദ്രത്തിന്റെ പരാജയം മറച്ചുവെക്കാനാണെന്നും അഖിലേഷ് യാദവ് വിമർശിച്ചു. 30 പേര്‍ മരിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്നു. ആയിരത്തോളംപേരെ കുംഭമേളയ്ക്കിടെ കാണാതായി. സത്യമേവ ജയതേ എന്നത് പുറത്തു മാത്രം. ഉള്ളിൽ അസത്യമാണ്.

മഹാ കുംഭമേളയിൽ മരിച്ചവരോ കാണാതായവരോ ആയ ഹിന്ദുക്കളെക്കുറിച്ചുള്ള വിഷയം മറച്ചുവെക്കാൻ മുസ്ലീം സഹോദരങ്ങളുടെ ഭൂമിയെക്കുറിച്ച് ബിജെപി സംസാരിക്കുന്നു. മരിച്ചവർക്കുറിച്ച് മാത്രമല്ല, നഷ്ടപ്പെട്ടതും ഇതുവരെ കണ്ടെത്തതാണ് സാധിക്കാത്തതുമായ ഏകദേശം 1,000 ഹിന്ദുക്കളുടെ പട്ടിക എവിടെയാണെന്ന് ഈ സർക്കാർ പറയണം.

ബില്ലിലൂടെ മുസ്ലിം വിഭാഗത്തിൻറെ ഭൂമി തട്ടിയെടുക്കാൻ ആണ് ശ്രമമെന്നും അഖിലേഷ് യാദവ് വിമർശിച്ചു. ബി.ജെ.പിയില്‍ തമ്മിലടിയാണ്. ഇതുവരെ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ അധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കുന്നത് ഒരു കുടുംബത്തില്‍നിനെന്ന് മറുപടിയുമായി അമിത് ഷാ രംഗത്തെത്തി. ബി.ജെ.പിയില്‍ കോടിക്കണക്കണിന് വരുന്ന പ്രവര്‍ത്തകരാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. അടുത്ത 50 വർഷത്തേക്ക് അഖിലേഷ് ആയിരിക്കും എസ്പിയുടെ അധ്യക്ഷൻ എന്ന് അമിത് ഷാ പരിഹസിച്ചു.

Story Highlights : waqf bill brought to hide kumbh deaths akhilesh yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here