മലപ്പുറത്ത് ഒമ്പത് വയസ്സുകാരനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 36കാരി അറസ്റ്റില്‍

boy raped

മലപ്പുറം തേഞ്ഞിപ്പലത്ത് ഒമ്പതുവയസുകാരനെ ബലാത്സംഗം ചെയ്ത കേസില്‍ 36 കാരിക്കെതിരെ കേസ്. കുട്ടിയുടെ അമ്മയുടെ സഹോദരന്റെ ഭാര്യയാണ് കുട്ടിയെ ഉപദ്രവിച്ചത്. ഒന്നരക്കൊല്ലമായി യുവതി കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.  പോക്സോ നിയമപ്രകാരമാണ് യുവതിയ്ക്ക് എതിരെ തേഞ്ഞിപ്പാലം പോലീസ്  കേസ് എടുത്തിരിക്കുന്നത്.  കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ നല്‍കിയ പരാതിയിലാണ് നടപടി.

കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ കാണിച്ചിരുന്നു. അവിടെ നിന്ന് ഡോക്ടറോട് കുട്ടി പീഡന വിവരം പറയുകയായിരുന്നു. ഡോക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും ഇതിന് പിന്നാലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വീട്ടിലാണ് സ്ത്രീ താമസിച്ചിരുന്നത്.

ഒന്നരവര്‍ഷത്തിനുള്ളില്‍ നിരവധി തവണയാണ് യുവതി കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കുട്ടി മാനസികമായ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ക്ലിനിക്കില്‍ കാണിക്കാന്‍ തയ്യാറായത്. കുട്ടിയുടെ മൊഴി എടുത്തശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top