കാമുകനെ വിവാഹം കഴിക്കാന്‍ ഡല്‍ഹിക്ക് പുറപ്പെട്ട 15 കാരി അമൃത്സറില്‍ കൂട്ടബലാത്സംഗത്തിനിരയായി

കാമുകനെ വിവാഹം കഴിക്കാന്‍ ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറിയ പെണ്‍കുട്ടി അമൃത്സറില്‍ കൂട്ടബലാത്സംഗത്തിനിരയായി. ലുധിയാന സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഓട്ടോ ഡ്രൈവറും അയാളുടെ സുഹൃത്തുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഹോട്ടലില്‍വെച്ച് പീഡിപ്പിച്ച ശേഷം കുട്ടിയെ ലുധിയാനയിലേക്കുള്ള ബസില്‍ യുവാക്കള്‍ കയറ്റിവിട്ടു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ലുധിയാന ഡിവിഷന്‍ 4 പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അമൃത്സര്‍ സ്വദേശികളായ സാഹിബ് സിങും ബാബയുമാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ലുധിയാനയിലെ കില മൊഹല്ല സ്വദേശിനിയാണ് പെണ്‍കുട്ടി. ഒരു വര്‍ഷം മുന്‍പാണ് സാഹിലിനെ പെണ്‍കുട്ടി പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള ബന്ധുക്കളുടെ വീട്ടിലെത്തുന്ന സാഹിലുമായി പെണ്‍കുട്ടി അടുപ്പത്തിലായി. ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ അരുവരും തീരുമാനിക്കുകയായിരുന്നു.
ഫെബ്രുവരി 3 ന് ഡല്‍ഹിയില്‍ വിവാഹം കഴിക്കാനായിരുന്നു തീരുമാനിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിന്നും 1500 രൂപയുമായി പെണ്‍കുട്ടി ഡല്‍ഹിക്ക് ട്രെയിന്‍ കയറി. ട്രെയിന്‍ മാറി കയറിയ പെണ്‍കുട്ടി പഞ്ചാബിലെ ഫെറോസപൂറിലാണ് എത്തിയത്. ഇതിനിടെ ട്രെയിനില്‍ പരിചയപ്പെട്ട ആളുടെ വീട്ടില്‍ ഒരു രാത്രി പെണ്‍കുട്ടി കഴിഞ്ഞു. പിറ്റേ ദിവസം അമൃത്സര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ഡല്‍ഹിയിലേക്കുള്ള ട്രെയിനിന്റെ സമയം സാഹിബ് സിങിനോട് ചോദിച്ചത്. ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ അടുത്ത ദിവസം രാവിലെയാണുള്ളതെന്ന് പറഞ്ഞ സാഹിബ് പെണ്‍കുട്ടിയെ ഒരു ഹോട്ടലിലേക്ക് എത്തിച്ചു. തുടര്‍ന്ന് സുഹൃത്ത് ബാബയെ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം പെണ്‍കുട്ടിയെ ലുധിയാനയ്ക്ക് ബസ് കയറ്റിവിടുകയും ചെയ്തു.
ഐപിസി സെക്ഷന്‍ 376, കുട്ടികള്‍ക്കെതിരെയുള്ള പീഡനം തടയുന്ന പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എഎസ്‌ഐ ഷംഷേര്‍ സിങ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here