Advertisement

റഫാൽ ഇടപാട്; പുതിയ തെളിവ് പുറത്തുവിട്ട് രാഹുൽ ഗാന്ധി

February 12, 2019
Google News 1 minute Read

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കുരുക്കിലാക്കുന്ന പുതിയ തെളിവ് പുറത്തുവിട്ട് രാഹുൽ ഗാന്ധി. മോദി അനിൽ അംബാനിയുടെ ഇടനിലക്കാരനായെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച ഇ-മെയിൽ സന്ദേശം രാഹുൽ ഗാന്ധി പുറത്തുവിട്ടു.

‘പ്രിയ വിദ്യാർത്ഥികളെ യുവാക്കളെ, നിങ്ങളുടെ 30,000 കോടി രൂപ പ്രധാനമന്ത്രി തന്റെ സുഹൃത്തായ അനിൽ അംബാനിക്ക് നൽകിയെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്’ വാർത്താ സമ്മേളനത്തിന് തൊട്ടുമുമ്പായി രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Read More : ‘ഇപ്പോൾ മോദി ഇങ്ങനെയാണ് സംസാരിക്കുന്നത്’; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുൽ ഗാന്ധി; വീഡിയോ

റഫാലില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന തെളിവാണ് രാഹുല്‍ ഗാന്ധി പുറത്ത് വിട്ടത്. 2015 ഏപ്രിലില്‍ ഫ്രാന്‍സ് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള പുതിയ കരാര്‍ പ്രഖ്യാപിക്കുകയും ധാരണ പത്രത്തില്‍ ഒപ്പു വെക്കുകയും ചെയ്തു. ഇതിന് രണ്ടാഴ്ച മുമ്പ് റിലയന്‍സ് ഉടമ അനില്‍ അംബാനി ഫ്രാന്‍സ് സന്ദര്‍ശിക്കുകയും പ്രതിരോധ മന്ത്രി ഷായിസ് ലെ ഡ്രിയാനുമായും, അദ്ദേഹത്തിന്‍റെ ഉപദേശകരുമായും കൂടിക്കാഴ്ച നടത്തി. റഫാലില്‍ പുതിയ ധാരണ പത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിുയെട ഫ്രഞ്ച് സന്ദര്‍ശനത്തില്‍ ഒപ്പുവെക്കുന്ന കാര്യം അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ സ്ഥിതീകരിക്കുന്ന പ്രതിരോധ മന്ത്രിയുടെ ഈ മെയില്‍ പകര്‍പ്പ് രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു.

Read More : റഫാൽ ഇടപാട്; അഴിമതി നടന്നിട്ടുണ്ടാകാമെന്ന് ശിവസേന അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെ

റഫാലില്‍ പുതിയ കരാര്‍ പ്രഖ്യാപിക്കുന്ന കാര്യം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പോലും അറിഞ്ഞത് അവസാന നിമിഷമാണ്. പിന്നെയെങ്ങനെ രണ്ടാഴ്ച മുമ്പ് അനില്‍ അംബാനി അറിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓദ്യോഗിക രഹസ്യം വെളിപ്പെടുത്തി അംബാനിയുടെ ഇടനനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

റഫാലില്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റി വെക്കാനിരിക്കെയാണ് രാഹുലിന്‍റെ പുതിയ ആരോപണങ്ങള്‍. സിഎജി റിപ്പോര്‍ട്ടിനെ രാഹുല്‍ തള്ളക്കളഞ്ഞു. സിഎജി-ചൌക്കിദാര്‍ ഓഡിറ്റര്‍ ജനറലാണെന്നും, ചൌക്കിദാറിന് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പാര്‍ലമെന്‍റില്‍ വെക്കാന്‍ പോകുന്നതെന്നും രാഹുല്‍ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here