റഫാൽ ഇടപാട്; അഴിമതി നടന്നിട്ടുണ്ടാകാമെന്ന് ശിവസേന അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെ

റഫാൽ വിമാന ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടാകാമെന്ന് ശിവസേന അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെ. അമ്പാനിയുടെ റിലയൻസ് ഗ്രൂപ്പിനു നിർമാണ കരാർ നൽകിയതിൽ സംശയം ഉണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമാകില്ല. രാമക്ഷേത്ര നിർമാണത്തിൽ കുംഭകർണനെ ഉണർത്താനായാണ് അയോദ്ധ്യയിലെത്തിയതെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. കേന്ദ്ര സർക്കാർ രാമക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് പുറപ്പെടുവിക്കണം എന്നാവശ്യപെട്ട് നടത്തിയ ധർമ്മസഭയിലാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here