Advertisement

സിപിഐയില്‍ ഭിന്നത

February 12, 2019
Google News 1 minute Read
cpi

കൊല്ലം ജില്ലാ സെക്രട്ടറി എൻ അനിരുദ്ധനെ മാറ്റിയതിനെ ചൊല്ലി സിപിഐ സംസ്ഥാന കൗൺസിലിൽ ചേരിപ്പോര് . ഇസ്മയിൽ – പ്രകാശ് ബാബു പക്ഷം കാനം രാജേന്ദ്രനെതിരെ രംഗത്തുവന്നു .നാളെ കൊല്ലം ജില്ലാ കൗൺസിൽ ചേർന്ന് മുല്ലക്കര രത്നാകരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തേക്കും.

സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ അനിരുദ്ധനെ മാറ്റി

എൻ അനിരുദ്ധനെ മാറ്റി മുല്ലക്കര രത്നാകരന് കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയതാണ് സംസ്ഥാന കൗൺസിലിൽ വാക്കേറ്റത്തിന് വഴിയൊരുക്കിയത്. ജില്ലാ കൗൺസിലിൽ ആറു പേരൊഴികെ മറ്റെല്ലാവരും തന്നെ അംഗീകരിക്കുന്നവരാണെന്നും എക്സിക്യൂട്ടീവ് തീരുമാനം അംഗീകരിച്ചില്ലങ്കിൽ നടപടി എടുക്കുമെന്ന് ഭയന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്ന് എൻ അനിരുദ്ധൻ പറഞ്ഞു.
2006 നു ശേഷം മുല്ലക്കരക്ക് കൊല്ലത്തെ പാർട്ടിയുമായി ബന്ധമില്ലന്നായിരുന്നു പി എസ് സുപാലിന്റെ വാദം. ഗിരിപ്രഭാഷണമല്ലാതെ മറ്റൊന്നും മുല്ലക്കര പാർട്ടിക്കു വേണ്ടി ചെയ്യുന്നില്ലന്ന് കരുനാഗപ്പള്ളി എം എൽ എ ആർ രാമചന്ദ്രൻ വിമർശിച്ചു.

എക്സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കുമെന്ന് കരുതേണ്ടെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു ഗോപാൽ പറഞ്ഞു. പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനും എൻ അനിരുദ്ധനെ മാറ്റിയതിനെ വിമർശിച്ചു. ആരും മജിസ്ട്രേറ്റ് ചമയേണ്ടന്ന് സുപാലിനെ വിമർശിച്ച് കൊല്ലത്തു നിന്നുള്ള ആർ രാജേന്ദ്രൻ പറഞ്ഞു. എക്സിക്യൂട്ടീവ് തീരുമാനം നടപ്പാക്കുമെന്ന് കാനം രാജേന്ദ്രൻ മറുപടി നൽകി. എക്സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കുന്നെന്ന ആലപ്പുഴയിലെ ഉത്തമന്റെ അഭിപ്രായത്തിനൊപ്പമായിരുന്നു സംസ്ഥാന കൗൺസിലിൽ ഭൂരിപക്ഷം. ഇതോടെ ബുധനാഴ്ച ചേരുന്ന കൊല്ലം ജില്ലാ കൗൺസിൽ യോഗം നിർണായകമായി. ശക്തമായ എതിർപ്പു മറികടന്ന് മുല്ലക്കര രത്നാകരനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കും എന്ന വിശ്വാസത്തിലാണ് കാനം വിഭാഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here