സൗദിയില്‍ ആറു ലക്ഷത്തോളം സൗദി വനിതകൾ ജോലി ചെയ്യുന്നതായി തൊഴില്‍ മന്ത്രാലയം

സൗദിയില്‍ ആറു ലക്ഷത്തോളം സൗദി വനിതകള് ജോലി ചെയ്യുന്നതായി തൊഴില്‍ മന്ത്രാലയം. വനിതാവല്ക്കരണ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് വനിതാ ജീവനക്കാരുടെ എണ്ണം വര്ധിച്ചത്.
സ്വകാര്യ മേഖലയില്‍ വനിതാവല്ക്കെരണ പദ്ധതികള്‍ നടപ്പിലാക്കിയതിന് ശേഷമാണ് ഇത്രയധികം സൗദി വനിതകള്ക്ക്ാ തൊഴിലവസരം ലഭിച്ചത്. തൊഴില്‍ വിപണിയില്‍ ഇപ്പോള്‍ ആറു ലക്ഷത്തോളം സൗദി വനിതകള് ജോലി ചെയ്യുന്നതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. വനിതാവല്ക്ക രണ പദ്ധതികള്‍ വിജയകരമാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നതായി മക്കാ പ്രവിശ്യാ തൊഴില്‍ മന്ത്രാലയം വനിതാവല്ക്കളരണ വിഭാഗം ഉപമേധാവി ഡോ.നവാല്‍ അബ്ദുള്ള അല്‍ ദാബാന്‍ പറഞ്ഞു. സ്ത്രീകളുമായി മാത്രം ബന്ധപ്പെട്ട ഉല്പ്പളന്നങ്ങള്‍ വില്ക്കു ന്ന കടകളില്‍ സമ്പൂര്ണഞ വനിതാവല്ക്കീരണം നടപ്പിലാക്കിയിരുന്നു.
ചില്ലറ വില്പ്പകന മേഖലയിലും, വ്യവസായ മേഖലയിലും ഓഫീസുകളിലും മറ്റും സൗദി വനിതകള്ക്ക്വ തൊഴിലവസരങ്ങള്‍ ലഭിച്ചു. നേരത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ മുന്നോട്ട് വരാതിരുന്ന സൗദിവനിതകള്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഒരുക്കിയതോടെ ജോലി ചെയ്യാന്‍ മുന്നോട്ട് വന്നതായാണ് റിപ്പോര്ട്ട്്.
Read More : സൗദി അറേബ്യയില്‍ മാസം ശരാശരി 60,000 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്
വനിതാ ജീവനക്കാര്ക്ക് പ്രത്യേക യാത്രാ സൗകര്യം ഒരുക്കുക, ജോലി സ്ഥലത്ത് പ്രത്യേക പ്രാര്ഥയനാ മുറികളും വിശ്രമ സൗകര്യവും ടോയ്‌ലറ്റ് സൗകര്യവും ഒരുക്കുക, പുരുഷന് തുല്യമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും അനുവദിക്കുക, പുരുഷന്മാപരോടൊപ്പം ഒരു സ്ത്രീ മാത്രം ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക, രാത്രി വൈകി ജോലി ചെയ്യിപ്പിക്കാതിരിക്കുക തുടങ്ങിയ നിര്ദേശങ്ങള്‍ പദ്ധതിയുടെ ഭാഗമായി മന്ത്രാലയം മുന്നോട്ട് വെച്ചിരുന്നു.. പ്രത്യേക യാത്രാ പദ്ധതി പതിമുവ്വായിരത്തിലധികം വനിതകള്‍ പ്രയോജനപ്പെടുത്തുന്നതായാണ് കണക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here