സഹകരണം തിരഞ്ഞെടുപ്പിന് മുമ്പ് വേണമെന്ന് എ.കെ.ആന്റണി; തിരഞ്ഞെടുപ്പിന് ശേഷമെന്ന് യെച്ചൂരി

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായത്തിന് അതേ വേദിയില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു യെച്ചൂരി. നിരവധി പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്ത ഇ.അഹമ്മദ് അനുസ്മരണ വേദിയിലായിരുന്നു നേതാക്കള്‍ നയം വ്യക്തമാക്കിയത്.
Read Also:എസ് രാജേന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; നടപടിയ്ക്ക് സാധ്യത
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയ്ക്കായി നീക്കങ്ങള്‍ സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇരു പാര്‍ട്ടികളുടേയും ദേശീയ നേതാക്കളുടെ പ്രതികരങ്ങള്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കണമെന്ന് എ.കെ. ആന്റണി ആവശ്യപെട്ടു. സഖ്യം സാധ്യമല്ലാത്തപക്ഷം മാത്രം പരസ്പരം മത്സരിക്കുന്നതിനെ പറ്റി ചിന്തിക്കാമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Read Also: കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും
എ.കെ. ആന്റണിക്കു ശേഷം പ്രസംഗിച്ച യച്ചൂരി, തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്ഗ്രസിനെ പിന്തുണയ്ക്കുമെന്ന സൂചനയാണ് നല്‍കിയത്. 2004ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് എത്തിയ 57 ഇടത് അംഗങ്ങള്‍ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയത് ചൂണ്ടികാട്ടിയായിരുന്നു യച്ചൂരിയുടെ പ്രതികരണം. ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രതിപക്ഷ കൂട്ടായ്മ ഒരുങ്ങുകയാണെന്ന് ശരദ് യാദവും ജെഡിഎസ് നേതാവ് ഡാനിഷ് അലിയും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here