Advertisement

ലെവി കുടിശ്ശിക ഇളവിനായി ഫെബ്രുവരി 19 മുതൽ അപേക്ഷിക്കാം : സൗദി തൊഴിൽ മന്ത്രാലയം

February 13, 2019
1 minute Read
CAN APPLY FROM FEB 19 FOR LEVY BALANCE

ലെവി കുടിശ്ശിക ഇളവിനായി ഫെബ്രുവരി 19 മുതൽ അപേക്ഷിക്കാമെന്ന് സൗദി തൊഴിൽ മന്ത്രാലയം. അപേക്ഷ സ്വീകരിക്കാനായി അഞ്ച് നിബന്ധനകളാണ് മന്ത്രാലയം മുന്നോട്ടുവെച്ചത്.

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആശ്വാസമേകി സൽമാൻ രാജാവ് പ്രഖ്യാപിച്ച ലെവി കുടിശ്ശിക ഇളവിനുള്ള അപേക്ഷകൾ ഫെബ്രുവരി 19 ചൊവ്വാഴ്ച്ച മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിൻറ്റെ കീഴിലുള്ള ‘തഹ്ഫീസ്’ പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Read More : സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്മാന്‍ മക്ക സന്ദര്ശിച്ചു

അപേക്ഷ സ്വീകരിക്കാനായി അഞ്ച് നിബന്ധനകളാണ് മന്ത്രാലയം മുന്നോട്ടു വെച്ചിട്ടുള്ളത് ,സ്ഥാപനത്തിൻറ്റെ കോമേഴ്സ്യൽ രജിസ്‌ട്രേഷൻ കാലാവധിയുള്ളതായിരിക്കുക, സ്ഥാപനം നിതാഖാത്തിൽ പ്ലാറ്റിനം, പച്ച ഗണത്തിലായിരിക്കുക, മഞ്ഞ, ചുവപ്പ് ഗണത്തിലാണെങ്കിൽ സ്വദേശികളെ നിയമിച്ച് പച്ചയിലേക്ക് ഉയരുക, ബാങ്ക്‌ അക്കൗണ്ട് വിവരങ്ങൾ നൽകുക എന്നിവയാണ് പ്രധാന നിബന്ധനകൾ. ബാങ്ക്‌ വിവരങ്ങൾ നേരത്തെ മന്ത്രാലയത്തിൻറ്റെ പോർട്ടലിൽ നൽകിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് അക്കൗണ്ട്സ് രേഖകൾ ചേർത്തു കൊണ്ട് വിവരങ്ങൾ നൽകാവുന്നതാണ്..അപേക്ഷ ഫയലിൽ സ്വീകരിച്ചാൽ സ്ഥാപനത്തിന് മൊബൈൽ സന്ദേശം ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top