സൗദിയിലെ തോട്ടം മേഖലകളിലേക്ക് സംഘമായെത്തുന്ന ജറാദ് എന്ന വെട്ടുകിളികൾ വിൽപ്പനയ്ക്ക്

സൗദിയിലെ തോട്ടം മേഖലകളിലേക്ക് സംഘമായെത്തുന്ന ജറാദ് എന്ന വെട്ടുകിളികൾ വിൽപനക്കായി വിപണിയിലും എത്തി. സൗദിയുടെ പഴയകാല ജീവിതത്തിൽ കാലവസ്ഥാപ്രവചനം സൂചിപ്പിച്ചിരുന്ന ഈ വെട്ടുകിളി നിരവധി രോഗങ്ങൾക്കുള്ള ഔഷധമായും അറബികൾ ഭക്ഷിക്കുന്നു.
തണുപ്പുകാലമാകുന്നതോടെ സൗദിയുടെ തോട്ടങ്ങളിലേക്ക് കൂട്ടമായെത്തുന്ന ജറാദ് എന്ന വെട്ടുകിളികൾ വിൽപനക്കായി വിപണിയിലും സജീവമായി . നിരവധി സ്വദേശികളാണ് ഇവ വാങ്ങാൻ എത്തുന്നത്. ഒരു കിറ്റിന് 60 റിയാലണ് വില. തണുപ്പു കാലങ്ങളിൽ മരുഭൂയാത്രകൾ നടത്തുന്ന സ്വദേശി സംഘങ്ങൾക്ക് പ്രിയപ്പെട്ട വിഭവമാണ് ജറാദുകൾ.
Read More : സൗദി കിരീടാവകാശി ഈ മാസം ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തും
തല ഒഴിവാക്കി ഉടലിൽ അമർത്തുമ്പോൾ പുറത്തുവരുന്ന പ്രത്യേക മാംസമാണ് ഇതിൻറ്റെ പ്രത്യേകത. അതീവ രുചികരം എന്നതിനപ്പുറം നിരവധി രോഗങ്ങൾക്കുള്ള ഔഷധമായും അറബികൾ ഇത് ഭക്ഷിക്കുന്നു. സൗദിയുടെ പഴയകാല ജീവിതത്തിൽ കാലവസ്ഥാപ്രവചനം സൂചിപ്പിച്ചിരുന്നത് ഇൗ കിളികളുടെ വരവാണത്രെ.
Read More : സൗദിയിലെ ജിസാനിൽ നിന്നും ഫറസാൻ ദ്വീപിലേക്ക് കടലിലൂടെ ഒരു യാത്ര; ആഡംബര യാത്ര പൂർണമായും സൗജന്യം
രാത്രിയാകുന്നതോടെ കൂട്ടമായി ഭൂമിയിൽ പതുങ്ങിയിരിക്കുന്ന ഇവകളെ തൂത്തുവാരി ചെറിയ നെറ്റ് സഞ്ചികളിലാക്കിയാണ് വിൽപന. ചെറിയ കമ്പികളിൽ കൊരുത്ത് കനലിൽ ചുെട്ടടുത്ത് കഴിക്കുകയാണ് രീതി. പഴയ തലമുറയിലുള്ളവർ ഇതിനെ കഴിക്കാൻ പുതിയ തലമുറയിലുള്ളവരെ നിർബന്ധിക്കാറുണ്ടെന്നും കച്ചവടക്കാർ പറയുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here