കാളിദാസ് ഹാപ്പി സിംഗാകുന്നു

കാളിദാസ് ജയറാം സര്‍ദാറായി അഭിനയിക്കുന്നു. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിലാണ് ഹാപ്പി സിംഗ് എന്ന സര്‍ദാറായി കാളിദാസ് ജയറാം എത്തുന്നത്. സുദീപും ഗീതികയും ചേര്‍ന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഒരു ക്നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ കഥ. മെറിൻ ആണ് നായിക. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഭിനന്ദന രാമാനുജം ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
ReadMore: മിസ്റ്റര്‍ ആന്റ് മിസിസ് റൗഡിയുടെ ട്രെയിലര്‍ പുറത്ത്
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി എന്നീ രണ്ട് ചിത്രങ്ങളാണ് കാളിദാസ് ജയറാമിന്റേതായി അടുത്ത് തീയറ്ററില്‍ ഇറങ്ങാനിരിക്കുന്നത്.
ReadMore:‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’; മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രം
കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് സൂചന. ആനന്ദം ഫെയിം സിദ്ധിയാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്,ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്,വിശാഖ് നായര്‍,രമേഷ് പിഷാരടി,ധര്‍മ്മജന്‍,പ്രവീണ, ബൈജു തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റര്‍. ആമേന്‍, മോസയിലെ കുതിര മീനുകള്‍ എന്നീ ചിത്രങ്ങളുടെ ക്യാമറമാനായ അഭിനന്ദം രാമാനുജനാണ് ക്യാമറ. ഹസീന്‍ ഹനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here