Advertisement

പൊലീസ് തലപത്ത് വൻ അഴിച്ചുപണി; 15 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

February 13, 2019
Google News 1 minute Read
ips 57 ips officials got transfer

പൊലീസ് തലപത്ത് വൻ അഴിച്ച് പണി. പതിനഞ്ച് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ബി അശോകനെ പുതിയ തിരുവനന്തപുരം റൂറൽ എസ്.പിയായി സ്ഥലം മാറ്റി. കെ.ജിസൈമണാണ് കൊല്ലം റൂറൽ എസ്പി.

പാലക്കാട് എസ് പി ദേബേശ് കുമാർ ബെഹ്‌റയെ കെ എപി രണ്ടാം ബറ്റാലിയന്റെ കമാന്റന്റ് ആയി മാറ്റി നിയമിച്ചു. സ്‌പെഷ്യൽ ബ്രഞ്ച് ഡിഐജി എ അക്ബർ ഇന്റലിജൻസ് ഡിഐജിയായി നിയമിച്ചു. കാസർഗോഡ് എസ്പി എ ശ്രീനിവാസിനെ കണ്ണൂർകാസർഗോഡ് ക്രൈബാഞ്ച് എസ്പിയായി നിയമിച്ചു. സുകുമാര പിള്ള ഐപിഎസ് ആണ് പുതിയ എസ്ബിസിഐഡി പോലീസ് സൂപ്പറിന്റന്റ്.

Read More : പോലീസിൽ വൻ അഴിച്ചുപണി; ബി സന്ധ്യ അടക്കമുള്ളവരെ സ്ഥലം മാറ്റി

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി ക്രമീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റേഞ്ചിലെ 170 എസ്‌ഐമാരെ സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റി യൂണിറ്റിലെ 15 എസ്‌ഐമാരെ കണ്‍ട്രോള്‍ റൂമിലേക്കും മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here