Advertisement

KSRTC ഡ്രൈവർ-മേയർ തർക്കം; യദുവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ്

May 7, 2024
Google News 2 minutes Read

തിരുവനന്തപുരം മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദുവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ്. നാളെ കന്റോൺമെന്റ് സ്‌റ്റേഷനിലെത്തി മൊഴി നൽകാൻ നിർദേശം നൽകി. ഡ്രൈവറുടെ മൊഴിയെടുത്ത ശേഷമാകും മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവരുടെ മൊഴിയെടുക്കുക.

കെഎസ്ആർടിസി ബസ് തടഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിൽ മേയറും എംഎൽഎയും ഉൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയിൽ സമീപിച്ചതിന് പിന്നാലെയാണ് മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്.

അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും യദുവിന്റെ പരാതിയിൽ കേസെടുത്തിരുന്നില്ല. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു, അസഭ്യം പറഞ്ഞു, തന്നെയും യാത്രക്കാരെയും അധിക്ഷേപിച്ചു തുടങ്ങിയവയായിരുന്നു യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. കോടതി നിർദ്ദേശപ്രകാരം കന്റോൺമെന്റ് പോലീസ് ആണ് ഇരുവർക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.

Read Also: ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ

സച്ചിൻ ദേവ് എം.എൽ.എ ബസിൽ അതിക്രമിച്ചു കയറിയെന്നും ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുമാണ് എഫ്ഐആർ. കേസെടുത്തതിന് പിന്നാലെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തും. ഇതിനായി ഉടൻ നോട്ടീസയക്കും. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ,യാത്രക്കാർ, തുടങ്ങിയവരുടെ മൊഴികളും ശേഖരിക്കും.

Story Highlights : KSRTC driver-mayor dispute Police to record driver Yadu’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here