സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്‍ മക്ക സന്ദര്ശിച്ചു

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്‍ മക്ക സന്ദര്ശിച്ചു. ഹറം പള്ളിയുടെ വിപുലീകരണ പ്രവര്ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. വിശുദ്ധ കഅബക്കകത്തും മുകളിലും കയറിയ കിരീടാവകാശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ് ഇപ്പോള്‍.
സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസമാണ് മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ എത്തിയത്. വിശുദ്ധ കഅബയെ പ്രദിക്ഷണം ചെയ്ത അദ്ദേഹം കഅബയ്ക്കകത്ത് കയറി ചുമരുകള്‍ വൃത്തിയാക്കുകകയും പ്രാര്ഥിക്കുകയും ചെയ്തു. ശേഷം കഅബയുടെ ഏറ്റവും മുകളില്‍ കയറി. മുഹമ്മദ് ബിന്‍ സല്മാന്‍ രാജകുമാരന്റെ കഅബ സന്ദര്ശതനത്തിന്റെയും കഅബക്ക് മുകളില്‍ കയറിയതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍.
Read More : മക്ക-മദീന ചൂളംവിളിക്ക് കാതോര്‍ത്ത് തീര്‍ഥാടകര്‍; അതിവേഗ ട്രെയിന്‍ വ്യാഴാഴ്ച സര്‍വീസ് ആരംഭിക്കും
കഴുകല്‍ ചടങ്ങിനും മറ്റുമായി അപൂര്വ്മായി മാത്രമേ വിശുദ്ധകഅബയുടെ വാതില്‍ തുറക്കാറുള്ളൂ. അപ്പോഴും ക്ഷണിക്കപ്പെട്ട പ്രധാനികള്ക്ക് മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. മക്ക സന്ദര്ശനത്തോടനുബന്ധിച്ച് ഹറം പള്ളിയുടെ മൂന്നാമത് വിപുലീകരണ പ്രവര്ത്തനങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി. മക്ക റോയല്‍ കമ്മീഷന്‍ ഡയരക്ടര്‍ ബോര്ഡ് യോഗം ബോര്ഡിന്റെ ചെയര്മാടന്‍ കൂടിയായ മുഹമ്മദ് ബിന്‍ സല്മാിന്റെ് അധ്യക്ഷതയില്‍ ചേര്ന്നു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here