നാഷണൽ സെക്കുലർ കോൺഫറൻസ് ഐ.എൻ.എല്ലുമായി ലയിച്ചു

പി.ടി.എ റഹീം എം.എൽ.എയുടെ രാഷ്ട്രീയ പാർട്ടിയായ നാഷണൽ സെക്കുലർ കോൺഫറൻസ് ഐ.എൻ.എല്ലുമായി ലയിച്ചു. ഇടതുപക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണൽ സെക്കുലർ കോൺഫറൻസ് ഇന്ത്യൻ നാഷണൽ ലീഗുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് എൻ.എസ്.സി ചെയർമാൻ പി.ടി.എ റഹീം എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് ഇടത് മതേതര ശക്തിയുമായി കൈകോർത്ത് നടത്തുന്ന ആത്മാർത്ഥ ശ്രമങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ ഭാഗമാണ് ലയനമെന്ന് പി.ടി.എ റഹീം പറഞ്ഞു.
ഇതുവരെ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എൻ. എസ്. സിയുടെ ലയന തീരുമാനത്തെ ഐ. എൻ. എൽ നേത്യത്വം സ്വാഗതം ചെയ്യുന്നതായി ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബ് പറഞ്ഞു. ലയന സമ്മേളനം മാർച്ച് അവസാനത്തിൽ കോഴിക്കോട് വെച്ച് നടക്കും. ഇന്ത്യൻ നാഷണൽ ലീഗിന്റെ ബാനറിൽ ഒറ്റക്കെട്ടായി പൂർണ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്ന് ഇരുപാർട്ടി നേതാക്കളും വ്യക്തമാക്കി. ലയന നീക്കത്തിന് ഐ. എൻ. എൽ അഖിലേന്ത്യാ നേതൃത്വം അംഗീകാരം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here