15 കിലോയിലേറെ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍

15 കിലോയിലേറെ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പാലക്കാട് പിടിയിലായി. മധുര സ്വദേശി പെരിയ സ്വാമിയെയാണ് കോങ്ങാട് പൊലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് പാലക്കാട് മുണ്ടൂരിനടുത്തുള്ള കയറംകോട് എന്ന സ്ഥലത്ത് വെച്ച് പോലീസ് പതിനഞ്ച് കിലോഗ്രാമിലേറെ കഞ്ചാവ് പിടിച്ചത്. മധുര ഉസിലാംപെട്ടി സ്വദേശിയായ പെരിയ സാമിയെ കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോയോളം വരുന്ന എട്ട് കവറുകളിലാക്കിയാണ് ഇയാൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
Read More:മൂന്നു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. അനീഷ്, എസ് ഐ, കോങ്ങാട് തമിഴ്നാട്ടിൽ നിന്ന് ലോറിയിലാണ് ഇയാൾ കഞ്ചാവ് പാലക്കാട്ട് എത്തിച്ചത്. കയറംകോട് വനത്തിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read More:സംസ്ഥാനത്ത് കഞ്ചാവ് വില്‍പ്പന വര്‍ധിക്കുന്നു; പാലക്കാട് മാത്രം പിടിച്ചെടുത്തത് 90 കിലോ കഞ്ചാവ്
ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനായാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത് എന്നാണ് സൂചന. മുൻപും ഇയാൾ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here