69 വയസ്സുകാരന്‍ നടന്‍ വീണ്ടും അച്ഛനായി

ഹോളിവുഡ് നായകൻ റിച്ചാർഡ് ഗിയർ ഒരിക്കൽ കൂടി പിതാവായിരിക്കുന്നു. 69 വയസ്സുകാരനായ റിച്ചാർഡിനും ഭാര്യ അലെജാന്ഡ്ര സിൽവക്കും ഒരാൺകുഞ്ഞ് പിറന്നു. മുൻഭാര്യയും അഭിനേത്രിയുമായ കെയറി ലോവേലിൽ ഇദ്ദേഹത്തിന് 19കാരനായ മകനുണ്ട്.
ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് 35 കാരിയായ അലെജാന്ഡ്ര താൻ ഗർഭിണിയായ വിവരം പുറത്തു വിട്ടത്. ദെലെയ് ലാമയിൽ നിന്നും അനുഗ്രഹം വാങ്ങുന്ന നിമിഷമാണ് ചിത്രത്തിൽ. ബുദ്ധമത വിശ്വാസിയായ ഇവർ ലാമയുടെ ദീർഘ നാളത്തെ സുഹൃത്തും കൂടിയാണ്. മുൻ ഭർത്താവ് ഗോവിന്ദ് ഫ്രൈഡ്ലാൻഡുമായി ഇവർക്ക് ഒരു മകനുണ്ട്. ഒരുപാട് നാളത്തെ ഡേറ്റിങ്ങിനു ശേഷം 2015ലാണ് ഇവർ റിച്ചാർഡുമായി വിവാഹിതയായത്. സ്പാനിഷുകാരിയായ അലെജാന്ഡ്രയുടെ പിതാവ് ഇഗ്‌നെഷിയോ സിൽവ റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റെ മുൻ വൈസ് പ്രസിഡന്റ് ആണ്.
Read More: മുംബൈ തെരുവിലൂടെ ഓട്ടോറിക്ഷ ഓടിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്; ചിത്രങ്ങൾ
അമേരിക്കൻ അഭിനേതാവായ റിച്ചാർഡ് 1980ൽ പുറത്തിറങ്ങിയ അമേരിക്കൻ ജിഗോളോ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഗോൾഡൻ ഗ്ലോബ് അവാർഡ് ജേതാവ് കൂടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here