ജീവനും സ്നേഹവും എന്താണെന്ന് കാട്ടിതന്നതിന്; ആദിത്യന് വാലന്റൈന്‍സ് ഡേ ആശംസകളുമായി അമ്പിളി ദേവി

ഇന്ന് വാലന്റൈന്‍സ് ഡേ… പ്രണയിതാക്കളുടെ ദിനം. പ്രണയിക്കുന്നവരും, പ്രണയിച്ച് വിവാഹം കഴിച്ചവരും, മനസില്‍ പ്രണയം സൂക്ഷിക്കുന്നവരുമെല്ലാം പ്രണയത്തെ ആഘോഷമാക്കുന്ന ദിനം. അത്തരത്തില്‍ തന്റെ ഭര്‍ത്താവിന് വാലന്റൈന്‍സ് ദിന ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടി അമ്പിളി ദേവി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമ്പിളിദേവിയുടേയും നടന്‍ ആദിത്യന്റേയും വിവാഹം. വിവാഹം സൃഷ്ടിച്ച വിവാദങ്ങളില്‍ നിന്നെല്ലാം ആദ്യം മാറി നിന്ന ഇരുവരും അമ്പിളിദേവിയുടെ ആദ്യഭര്‍ത്താവിനെതിരെ രംഗത്ത് എത്തിയിരുന്നു.
എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവല്‍ മകന്റെ പിറന്നാള്‍ മറന്നോ; അമ്പിളി ദേവി
സ്നേഹവും ജീവിതവും എന്താണെന്ന് കാണിച്ച് തന്നെ എന്റെ ചേട്ടന് ഹാപ്പി വാലന്റൈന്‍സ് ഡേ എന്നായിരുന്നു അമ്പിളി ദേവിയുടെ പോസ്റ്റ്.
ഇന്ന് ലോക പ്രണയ ദിനം. ഇക്കുറി എനിക്ക് ഈ ദിനം. ഏറെ പ്രിയപ്പട്ടതാണ്. വീണു പോകാതെ എന്നെ കൈപിടിച്ചു ചേർത്തു നിർത്തിയ എന്റെ പ്രണയിനി എനിക്കൊപ്പമുണ്ട്. യഥാർത്ഥ സ്നേഹമെന്തെന്ന് ഞാൻ തിരിച്ചറിയുന്നു. എന്നെയും അമ്പിളിദേവിയെയും സ്നേഹിക്കുന്ന സർവ്വ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ
പ്രണയദിനാശംസകൾ…
എന്നായിരുന്നു ആദിത്യന്റെ പോസ്റ്റ്.
ഈ അക്രമണങ്ങള്‍ അമ്പിളി ദേവിയ്ക്ക് എതിരെയല്ല, എനിക്ക് നേരെ: ആദിത്യന്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here