വാലന്റൈൻസ് ദിനത്തിൽ മുൻ പ്രണയിതാവിന്റെ ചിത്രം കത്തിച്ചാൽ ഈ കഫേയിൽ നിന്നും പലഹാരം സൗജന്യം

വാലന്റൈൻസ് ദിനം കമിതാക്കളുടേതാണ്. എന്നാൽ സിംഗിളായവർക്കും പ്രണയം പരാജയമായവർക്കും വാലന്റൈൻസ് ഡേ നോവിന്റെ ദിനമാണ്…എല്ലാവർക്കുമല്ലെങ്കിലും ചിലർക്കെങ്കിലും അതങ്ങനെയാണ്. ഇത്തരക്കാരെ സന്തേഷിപ്പിക്കാൻ വേറിട്ട ഓഫറുമായി എത്തിയിരിക്കുകയാണ് ബംഗലൂരുവിലെ ‘ദ റൗണ്ട് അപ്പ് കഫെ’.
ബംഗലൂരുവിലെ കൊരമംഗലയിലാണ് ‘ദ റൗണ്ട് അപ്പ് കഫെ’ സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തി മുൻ കാമുകൻ/കാമുകിയുടെ ചിത്രം കത്തിച്ചു കളഞ്ഞാൽ ഭക്ഷണത്തിന് ശേഷം പലഹാരം സൗജന്യമായി ലഭിക്കും. മുൻ കാമുകിയ മറക്കാൻ ജബി വി മെറ്റ് എന്ന ഷാഹിദ് കപൂർ ചിത്രത്തിൽ കരീനാ കപൂർ ഷഹിദിന് ഉപദേശിച്ച് കൊടുക്കുന്ന വിദ്യയാണ് ഇത്. പേഴ്‌സിൽ സൂക്ഷിച്ചിരുന്ന ഫോട്ടോ എടുത്ത് കത്തിക്കുന്നതിനൊപ്പം അവൾ ജീവിതത്തിൽ നിന്നും ഇല്ലാതാവും എന്ന് ചിന്തിക്കണമെന്നും അതിന് ശേഷം ഒരു മാറ്റം അനുഭവപ്പെടുമെന്നും കരീന പറയുന്നു. ഒരു പക്ഷേ പരാജയപ്പെട്ട പ്രണയബന്ധത്തിൽ നിന്നും പുറത്തുകടക്കാനായിരിക്കാം കഫെയും ഈ ആശയം മുന്നോട്ടുവെച്ചത്.
Read More : വാലന്റൈൻസ് ദിനം ആഘോഷിക്കുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ പകർത്താൻ 250 പ്രവർത്തകരെ നിയോഗിച്ച് ബജ്രംഗ് ദൾ
സിംഗിൾസിന് മാത്രമല്ല കപ്പിൾസിനും പദ്ധതികൾ ഒരുക്കിയിട്ടുണ്ട് കഫെ. സൗജന്യമായി ഫോട്ടോഷൂട്ടാണ് കഫെ കപ്പിൾസിനായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിൽ മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളിലായി വിവിധ ഭക്ഷണശാലകളിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കാറുണ്ട്. ഹൂട്ടേഴ്‌സ് എന്ന ലോക പ്രശസ്ഥ ഭക്ഷണശാലയും റൗണ്ട് അപ്പ് കഫേയ്ക്ക് സമാനമായ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെയും മുൻ കാമുകി/കാമുകന്റെ ചിത്രം കത്തിച്ചാൽ 10 ഫ്രീ ബോൺലെസ് വിംഗ്‌സ് ലഭിക്കും.
Know what’s gratifying? Destroying a pic of your ex…. and getting 10 free boneless wings for it (when you buy any 10). Only question is: Shred. Burn, Bury or Darts? ? https://t.co/jpVZHfKCTl #ShredYourEx #ValentinesDay pic.twitter.com/TTMrY6KH3O
— Hooters (@Hooters) February 11, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here