പ്രോ വോളിയിൽ തോൽവിയറിയാതെ കാലിക്കറ്റ് ഹീറോസ്

പ്രോ വോളിയിലെ പ്രാഥമിക റൗണ്ടിൽ തോൽവിയറിയാതെ കാലിക്കറ്റ് ഹീറോസ്. അവസാന ലീഗ് മത്സരത്തിൽ അഹമ്മദബാദ് ഡിഫൻഡേഴ്‌സിനെയാണ് ഹീറോസ് തോൽപ്പിച്ചത്. ഒന്നിനെതിരെ നാല് സെറ്റുകൾക്കായിരുന്നു ചെമ്പടയുടെ വിജയം.

സർവ്വിൽ തുടങ്ങി സ്‌പൈക്കിലും ബ്ലോക്കിലും പോയിന്റുകൾ വാരിക്കൂട്ടി. 15-14ന് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ അഹമ്മദബാദ് തിരിച്ചുവരവ നടത്തി. സ്‌കോർ 11-15.

Read More : പ്രോ വോളി; നാലാം ജയവുമായി കാലിക്കറ്റ് ഹീറോസ്

പിന്നീടങ്ങോട്ട് ഹീറോസ് റിയൽ ഹീറോസായി. പോളേട്ടനും ജെറോംമും മുന്നിൽ നിന്ന് നയിച്ചു. ഹൈഡ്രജൻ ബോയി പറന്ന് കളിച്ചു. ആ കടന്നാക്രമണത്തിൽ തുടർന്നുളള സെറ്റുകൾ പൊരുതാൻ പോലും ആകാതെ അഹമ്മദബാദ് അടിയറവ്വെച്ചു.

പ്രോവോളിയിൽ ഇന്ന് ചെന്നൈ സ്പാർട്ടൻസ് യു മുംബ വോളിയെ നേരിടും. 3 മത്സരങ്ങളിൽ നിന്ന് 1 ജയവും 2 തോൽവിയുമാണ് ചെന്നൈയുടെ സമ്പാദ്യം. സെമി സാധ്യത നിലനിർത്താൻ ചെന്നൈയ്ക്ക് ജയം അനിവാര്യമാണ്. കളിച്ച 3 മത്സരങ്ങളിലും പരാജയപ്പെട്ട യു മുംബയുടെ സെമി സാധ്യത നേരത്തെ അവസാനിച്ചതാണ്. വൈകിട്ട് 7 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More