Advertisement

വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കിയില്ല, 2 കിലോമീറ്റർ കഴിഞ്ഞ് വിജനമായ സ്ഥലത്ത് ഇറക്കി; കോഴിക്കോട് സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്

June 11, 2025
Google News 1 minute Read

വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കിയില്ല, സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങേണ്ട വിദ്യാർത്ഥിനിയെ രണ്ട് കിലോമീറ്റർ കഴിഞ്ഞാണ് ഇറക്കിവിട്ടത്.

താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് നടപടി. രണ്ടു കിലോമീറ്റർ നടന്നാണ് വീട്ടിൽ എത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു.

വിജനമായ സ്ഥലത്താണ് വിദ്യാർത്ഥിനിയെ ഇറക്കിവിട്ടത്. നിലമ്പൂർ താമരശേരി റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനെതിരെയാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കും താകീത് നൽകി പിഴ ചുമത്തി.

Story Highlights : calicut trafic police action against private bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here