നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ വാലന്റൈൻസ് ദിനത്തിൽ വിവാഹിതരായി ജില്ലാ കളക്ടറും അതേ ജില്ലയിലെ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും

പ്രണയദിനത്തിൽ വത്യസ്തമായൊരു പ്രണയ സാക്ഷാത്കാരത്തിന് വേദിയായി കോഴിക്കോട് നഗരവും. ഐഎഎസ് ഉദ്യോഗസ്ഥരായ ബഗാഡി ഗൗതമും അശ്വതിയുമാണ് നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്ന് വിവാഹിതരായത്.
ലോകമെമ്പാടുമുള്ളവർ സെന്റ് വാലന്റൈൻന്റെ ഓർമ പുതുക്കുമ്പോൾ കോഴിക്കോട് നഗരവും ഒരു പ്രണയ സാക്ഷാത്കാരത്തിന് സാക്ഷിയാവുകയായിരുന്നു. ആന്ധ്രയിലെ വിശാഖപട്ടണം സ്വാദേശി ബഗാഡി ഗൗതവും കോഴിക്കോട് സ്വാദേശി അശ്വതിയുമാണ് പ്രണയദിനത്തിൽ വിവാഹിതരായത്.സിവിൽ സർവീസ് അക്കാദമിയിൽ നിന്നും തുടങ്ങിയ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
കര്ണാടകയിലെ ധാവൻഗര ജില്ലാ കളക്ടറാണ് ഗൗതം. അശ്വതി അതേ ജില്ലയിലെ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും. ഇരുവരുടെയും വിവാഹം പ്രണയദിനത്തിൽ നടത്തണമെന്നത് അശ്വതിയുടെ പിതാവ് ടി.ബി സെല്ലുരാജിന്റെ ആഗ്രഹമായിരുന്നു.
കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വെച്ചു നടന്ന വിവാഹ ചടങ്ങിൽ ഐ എ എസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ പങ്കെടുത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here