കേരള സംരക്ഷണ യാത്രക്ക് ഇന്ന് തുടക്കം

ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥയായ കേരള സംരക്ഷണ യാത്രക്ക് ഇന്ന് തുടക്കമാകും.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ കേരള ജാഥയ്ക്കാണ് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ പതിനാറാം തിയതിയാണ് കാസര്‍ഗോഡ് നിന്നാരംഭിക്കുന്നത് .രണ്ട് ജാഥകളും മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കും.
ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ,വികസനം,സമാധാനം,ജനപക്ഷം ഇടത് പക്ഷം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പ് ജാഥകള്‍ നടത്തുന്നത്. രണ്ട് മേഖലകളായി നടത്തുന്ന ജാഥയുടെ ക്യാപ്റ്റന്‍മാര്‍ സിപിമ്മിന്‍റേയും,സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാരാണ്. കോടിയേരി ബാലകൃഷഅണന്‍ നയിക്കുന്ന തെക്കന്‍ കേരള ജാഥ സിപിഐയുടെ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 16 ന് വൈകിട്ട് മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യും.
രണ്ട് ജാഥയിലും മുന്നണിയിലെ എല്ലാ ഘടകക്ഷികളുടേയും അംഗങ്ങള്‍ ഭാഗമാണ്.എല്ലാ നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥ മാര്‍ച്ച് രണ്ടിന് തൃശ്ശൂരിലാണ് സമാപിക്കുന്നത്.വന്പിച്ച റാലിയോടെ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കും.ജാഥ സമാപിക്കുന്നതിന് പിന്നാലെ തന്നെ ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.
പൂജപ്പുര മൈതാനിയില്‍ നടക്കുന്ന തെക്കന്‍ മേഖലാ ജാഥയുടെ ഉദ്‌ഘാടന സമ്മേളനത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡോ.എ.നീലലോഹിത ദാസന്‍ നാടാര്‍ (ജനതാദള്‍), എ.കെ ശശീന്ദ്രന്‍ (എന്‍.സി.പി) രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്.എസ്), സ്‌കറിയാ തോമസ് (കേരള കോണ്‍ഗ്രസ്), ചാരുപാറ രവി (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), ഫ്രാന്‍സിസ് ജോര്‍ജ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), ആര്‍ ബാലകൃഷ്‌ണ പിള്ള (കേരള കോണ്‍ഗ്രസ്.ബി) എന്നിവര്‍ പ്രസംഗിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here