Advertisement

പത്തനംതിട്ടയിൽ ബി.ജെ.പിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ്: ശ്രീധരൻപിള്ള

February 14, 2019
Google News 1 minute Read
ps sreedharan pillai

പത്തനംതിട്ടയിൽ ബി.ജെ.പിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍  പി.എസ് ശ്രീധരൻപിള്ള.  ബി.ജെ.പിയിൽ വിഭാഗീയതയെന്ന് വരുത്തി തീർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ബി.ജെ.പിക്ക് എതിരായ വാർത്തകൾ പ്രചരിക്കുന്നതെന്നും ബി ജെ പിയെ മാനസികമായി തകർക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

Read Moreശബരിമല വിഷയത്തിൽ ബിജെപി സമരം തുടരുമെന്ന് ശ്രീധരൻപിള്ള

സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്.  സ്ഥാനാർത്ഥികളെക്കുറിച്ച് പല നിർദ്ദേശങ്ങളും വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും സംസ്ഥാന സമിതി ചർച്ച ചെയ്തിട്ടില്ല. എന്നിട്ടും സ്ഥാനാർത്ഥികളെ സംബന്ധിച്ച് സമിതിയിൽ തർക്കമെന്നാണ് പ്രചരണം. ശബരിമല സമരത്തെ പിന്നിൽ നിന്നും കുത്തിയവരാണ് കോൺഗ്രസുകാർ. പത്തനംതിട്ടയിൽ കരുത്തനായ നേതാവായിരിക്കും ബി.ജെ.പി സ്ഥാനാർത്ഥിയെന്നും ശ്രീധരന്‍ പിളള വ്യക്തമാക്കി.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് പി.എസ്. ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു.  തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും താത്പര്യമില്ല, എന്നാല്‍ തനിക്ക് ജയിപ്പിക്കാന്‍ സാധിക്കും- ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെപിക്ക് അനുകൂലമായസാഹചര്യമാണ് കേരളത്തിലുള്ളതെന്നും തനിക്ക് അധികാര രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

Read Moreലോക പ്രപഞ്ച ശക്തിയായ അയ്യപ്പന്റെ അനുഗ്രഹമുള്ള മോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല: ശ്രീധരന്‍പിള്ള

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികള്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍നിന്ന് മത്സരിച്ച ശ്രീധരന്‍പിള്ളയെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയേക്കുമെന്നും സൂചനകളുണ്ടായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here