Advertisement

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.35 കോടിയുടെ ധനസഹായം കൂടി

February 15, 2019
Google News 0 minutes Read

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് ആദ്യഘട്ടമായി 9.35 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 2017 ഒക്‌ടോബര്‍ 1 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമാണ് ധനസഹായം അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കാസര്‍ഗോട്ടേക്ക് മടങ്ങി

2017ല്‍ നടത്തിയ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ അര്‍ഹരായ 279 ദുരിതബാധിതര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പൂര്‍ണമായും കിടപ്പിലായവര്‍ (28), ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ (21) എന്നിവര്‍ക്ക് 5 ലക്ഷം രൂപ വീതവും ശാരീരിക വൈകല്യമുള്ളവര്‍ (34), ക്യാന്‍സര്‍ രോഗികള്‍ (196) എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് ലഭിക്കുക.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമുള്ള ധനസഹായം പൂര്‍ണമായി നല്‍കുന്നതിന് 30 കോടി രൂപ അനുവദിക്കുന്നതിനും നിലവില്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ അക്കൗണ്ടിലുള്ള 12 കോടി രൂപ കിഴിച്ച് 18 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി 22ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു കോടി രൂപയുടെ അധിക ധനാനുമതിയും നല്‍കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപ കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് അനുവദിച്ചിരുന്നു. 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here