ഓസ്‌ട്രേലിയക്കെതിരായ പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കും അവസാന മൂന്ന് ഏകദിനങ്ങള്‍ക്കും വ്യത്യസ്തമായ ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നായകന്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തി. ന്യൂസിലാന്‍ഡിനെതിരെ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയും ലോകേഷ് രാഹുലും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.
India’s squad for 1st and 2nd ODI against Australia: Virat Kohli (Capt), Rohit Sharma (vc), Shikhar Dhawan, Ambati Rayudu, Kedar Jadhav, MSD (wk), Hardik Pandya, Jasprit Bumrah, Mohamed Shami, Yuzvendra Chahal, Kuldeep Yadav, Vijay Shankar, Rishabh Pant, Siddharth Kaul, KL Rahul
— BCCI (@BCCI) 15 February 2019
ദിനേഷ് കാര്‍ത്തിക്കിനെ ഏകദിന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കി. ഭുവനേശ്വര്‍ കുമാറിനെ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
India’s squad for T20I series against Australia: Virat (Capt), Rohit (vc), KL Rahul, Shikhar Dhawan, Rishabh Pant, Dinesh Karthik, MS Dhoni (WK), Hardik Pandya, Krunal Pandya, Vijay Shankar, Yuzvendra Chahal, Jasprit Bumrah, Umesh Yadav, Sidharth Kaul, Mayank Markande #INDvAUS
— BCCI (@BCCI) 15 February 2019
ഋഷഭ് പന്തിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയാണ് ട്വന്റി20 ടീമിലെ ഏക പുതുമുഖം. ഫെബ്രുവരി 24നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here