Advertisement

നൈജീരിയ പ്രസിഡൻറ് ഇലക്ഷൻ ശനിയാഴ്ച; പ്രചാരണം അന്തിമഘട്ടത്തിൽ

February 15, 2019
Google News 2 minutes Read

2019 – 2023 കാലഘട്ടത്തിലേക്കുള്ള നൈജീരിയൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ 8 മണിമുതൽ ആരംഭിക്കും. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രചാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. 1999ൽ പട്ടാളഭരണം അവസാനിച്ചതിനു ശേഷമുള്ള ആറാം തെരഞ്ഞെടുപ്പാണ് ഇത്.

ഓൾ പ്രോഗ്രസ്സിവ് കോൺഗ്രസ് (A.P.C) യെ പ്രതിനിധീകരിച്ച് നിലവിലെ പ്രസിഡണ്ട് മുഹമ്മദ് ബുഹാരിയും, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (P.D.P) യെ പ്രതിനിധീകരിച്ച് മുൻ വൈസ് പ്രസിഡൻറ് അറ്റീക്കു അബൂബക്കർ ഉം തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന മത്സരം നടക്കുന്നത്. ഇവരെക്കൂടാതെ വിവിധ പാർട്ടികളിൽ നിന്നായി മുപ്പതോളം സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. നിലവിലെ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി വീണ്ടും അധികാരത്തിലെത്തുമെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നതെങ്കിലും ഒരു അട്ടിമറിയിലൂടെ അറ്റീക്കു അബൂബക്കർ പ്രസിഡണ്ട് സ്ഥാനത്തേക്ക് കടന്നുവരാനുള്ള സാധ്യതയും തള്ളികളയുന്നില്ല.

Read More : കേരള സമാജം നൈജീരിയയുടെ നേതൃത്വത്തില്‍ 41 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ആരോഗ്യപ്രശ്നങ്ങളാൽ ഭരണരംഗത്തു നിന്നും മാറിനിൽക്കേണ്ട സാഹചര്യത്തിൽ ഉണ്ടായ ഭരണ വീഴ്ചകൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് അറ്റീക്കു അനുഭാവികൾ പ്രതീക്ഷിക്കുന്നത്.എ.പി.സിയുടെ യെമി ഒസിബാൻജോയും പി.ഡി.പി യുടെ പീറ്റർ ഒബിയും തമ്മിലാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉള്ള പ്രധാന മത്സരം. കൂടാതെ നാഷണൽ അസംബ്ലിയിലെ വിവിധ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പും അന്നേ ദിവസം നടക്കും.

Read More ഐസിസി ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയ്ക് നൈജീരിയയിൽ വൻ വരവേൽപ്പ്

84 മില്ല്യൻ വോട്ടേഴ്സ് ആണ് അന്തിമ പട്ടികയിൽ ഉള്ളത്. ഇതിൽ 15 മില്യൺ പുതിയ വോട്ടർമാരാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. ബാലറ്റ് സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും പാർട്ടികൾ തമ്മിലുള്ള പോർവിളികളും അക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചുവരികയാണ്. അസമാധാനത്തിന്റെ അന്തരീക്ഷത്തിലും ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. അന്നേ ദിവസം ഗവൺമെൻറ് no movement പ്രഖ്യാപിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here