Advertisement

മുക്കത്ത് പത്ത് വയസുകാരനെ പീഡിപ്പിച്ച അൻപത്തിയഞ്ചുകാരൻ പിടിയിൽ

February 15, 2019
Google News 1 minute Read

മുക്കത്ത് പത്ത് വയസുകാരനെ പീഡിപ്പിച്ച അൻപത്തിയഞ്ചുകാരൻ പിടിയിൽ. കൊടിയത്തൂർ സ്വദേശി അബ്ദുൾ സത്താറാണ് പിടിയിലായത്. കൂട്ടുപ്രതിയും സത്താറിന്റെ സുഹൃത്തുമായ സലാം ഒളിവിൽ. ഇരുവർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അബ്ദുൾ സത്താറിനെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.

പത്ത് വയസുകാരനെ പീഡിപ്പിച്ച അൻപത്തിയഞ്ചുകാരനായ അബ്ദുൾ സത്താറിനെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കൊടിയത്തൂർ സ്വദേശിയാണ് ഇയാൾ. അബ്ദുൾ സത്താറും സുഹൃത്ത് കൊടിയത്തൂർ സ്വദേശി സലാമും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. കൂട്ടുപ്രതിയായ സലാം ഒളിവിലാണ്.

Read More:കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ കോടതി വിധി നാളെ

അടുത്തിടെ മറ്റൊരു പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ആളാണ് സലാമെന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് പണം നൽകി വശത്താക്കിയാണ് ഇരുവരും പീഡിപ്പിച്ചത്. ഇരുവരും ചേർന്ന് കുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി അബ്ദുൾ സത്താർ  പോലീസിനോട് പറഞ്ഞു.

Read Moreനഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതി; മെഡിക്കല്‍ കോളേജിലെ ഡോക്ടറെ സ്ഥലം മാറ്റി

കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ്  പീഡനവിവരം പുറത്തറിയുന്നത്. സംഭവം അറിഞ്ഞയുടനെ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകുകയായിരുന്നു.  താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ അബ്ദുൾ സത്താറിനെ റിമാൻഡ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here