Advertisement

സ്‌പൈസ് ജെറ്റ് കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

February 15, 2019
Google News 1 minute Read
spicejet

സ്‌പൈസ് ജെറ്റ് കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു. ഏപ്രിൽ ഇരുപതിന് സർവീസ് ആരംഭിക്കും. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചതിനു ശേഷം ജിദ്ദയിലേക്ക് സർവീസ് നടത്തുന്ന രണ്ടാമത്തെ വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്.ഏപ്രിൽ ഇരുപതിനാണ് ബജറ്റ് എയർലൈൻ ആയ സ്‌പൈസ് ജെറ്റ് കരിപ്പൂർ ജിദ്ദ സെക്ടറിൽ പുതിയ സർവീസ് ആരംഭിക്കുന്നത്.

കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചതിനു ശേഷം ജിദ്ദയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്ന രണ്ടാമത്തെ വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. സൗദി എയർലൈൻസ് നേരത്തെ ഈ സെക്ടറിൽ നേരിട്ട് സർവീസ് ആരംഭിച്ചിരുന്നു. ബോയിംഗ് 737 മാക്‌സ് ശ്രേണിയിൽപെട്ട വിമാനമാണ് ആണ് സ്‌പൈസ്‌ജെറ്റ് സർവീസിനു ഉപയോഗിക്കുക.

Read More : ഡൽഹിയിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ പൊട്ടിത്തെറി

189 പേർക്ക് ഇതിൽ യാത്ര ചെയ്യാം. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് ഏതാണ്ട് നൂറ്റി എഴുപത്തിരണ്ട് ഡോളറും, കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് ഏതാണ്ട് നൂറ്റി എൺപത്തിയൊമ്പത് ഡോളറും നിരക്കാണ് ഈടാക്കുകയെന്നാണ് റിപ്പോർട്ട്. രാവിലെ 5:35 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8:35 ന് ജിദ്ദയിൽ എത്തും. തിരിച്ചു രാവിലെ 9:45 ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 6:05ന് കരിപ്പൂരിൽ എത്തും. നിരന്തരമായ ആവശ്യങ്ങൾ ഉയർന്നിട്ടും എയർഇന്ത്യ ഇതുവരെ കരിപ്പൂർജിദ്ദ സെക്ടറിൽ നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here