Advertisement

പുല്‍വാമ ആക്രമണത്തില്‍ നടപടിയെടുത്ത് കേന്ദ്രം; തടവിലുള്ള തീവ്രവാദികളെ മറ്റ് ജയിലിലേക്ക് മാറ്റി

February 16, 2019
Google News 1 minute Read

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തടവിലുള്ള തീവ്രവാദികളെ മറ്റ് ജയിലുകളിലേക്ക് മാറ്റി. അതേസമയം, പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയ ഡല്‍ഹിയില്‍ എത്തി. ഉന്നത ഉദ്യോഗസ്ഥരുമായി ബിസാരിയ കൂടിക്കാഴ്ച നടത്തുകയാണ്.

അതിനിടെ പുല്‍വാമ ഭീകരാക്രമണത്തില്‍ ഭീകരര്‍ ഉപോഗിച്ചത് വളം നിര്‍മ്മിക്കാനും മറ്റും ഉപയോഗിക്കുന്ന യൂറിയയാണെന്നാണ് എന്‍ഐഎ നല്‍കുന്ന നിര്‍ണ്ണായക വിവരം. ആര്‍ഡിഎക് ആണ് ഭീകരര്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രഥാമിക നിഗമനം. സ്‌ഫോടനം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിന്നുമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് യൂറിയ ആണെന്ന് വ്യക്തമായത്.

Read also: പുല്‍വാമ ഭീകരാക്രമണം; ഭീകരര്‍ ഉപയോഗിച്ചത് യൂറിയയെന്ന് എന്‍ഐഎ; 12 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഭീകരര്‍ക്ക് സഹായവുമായി എത്തിയെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് 12 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. യൂറിയ എങ്ങനെ ശേഖരിച്ചു, എങ്ങനെ ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളവരോട് അന്വേഷണ സംഘം ചോദിച്ചറിയുന്നത്. പാക്കിസ്ഥാനിന്റെ ചാര ഏജന്‍സിക്ക് സ്‌ഫോടനവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. പാക്കിസ്ഥാന് ആക്രമണവുമായി ബന്ധമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ശക്തമായ അന്വേഷണം വേണമെന്ന നിര്‍ദ്ദേശമാണ് എന്‍ഐഎക്ക് നല്‍കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here